അനുബന്ധ വാര്‍ത്തകള്‍
- 'കേട്ടാലറയ്ക്കുന്ന തെറി'; ടിനി ടോമിനെതിരായ നീന കുറുപ്പിന്റെ പരാതി പുറത്ത്
- അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്
- കേട്ടാൽ അറക്കുന്ന തെറി പറഞ്ഞു, ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും
- അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തുന്നു, ജിഹാദിയെന്ന് വിളിച്ചു; ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ
- റിസ്വാൻ പുറത്ത്, ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിൽ ബാബർ അസം തിരിച്ചെത്തി
നാറിയവനെ ചുമന്നാൽ ചുമക്കുന്നവരും നാറും, അമ്മയുടെ ഭരണസംവിധാനത്തിൽ തീവ്രമത നിലപാടുള്ള സ്ത്രീകളുണ്ട് : ആലപ്പി അഷ്റഫ്
താരസംഘടനയായ അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരസ്യമായതോടെ പുതിയ വെളിപ്പെടുത്തലുകളുമായി നിര്‍മാതാവ് ആലപ്പി അഷറഫ്.
താരസംഘടനയായ അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരസ്യമായതോടെ പുതിയ വെളിപ്പെടുത്തലുകളുമായി നിര്‍മാതാവ് ആലപ്പി അഷറഫ്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നടി അന്‍സിബ രാജിവെച്ചതോടെയാണ് തര്‍ക്കങ്ങള്‍ പുറം ലോകത്തേക്കെത്തിയത്. നടന് ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നും പല നടന്മാരുമായി തനിക്ക് അവിഹിതമുണ്ടെന്ന് ആരോപിച്ചെന്നും അന്‍സിബ തുറന്നടിച്ചിരുന്നു. അമ്മയുടെ പരിപാടിക്കായി വെണ്ണല ക്ഷേത്രം 70 ലക്ഷം സ്പോൺസർ ചെയ്തിരുന്നു, മത സംഘടനകള്‍ സ്പോണ്‍സര്‍ഷിപ്പ് ചെയ്യുന്നത് എതിര്‍ത്തതോടെ തന്നെ ജിഹാദിയാക്കിയെന്നും അന്‍സിബ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് അമ്മ വിഷയത്തില്‍ ആലപ്പി അഷറഫ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. പണ്ട് സഹപ്രവര്‍ത്തകയായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആ നടിയുടെ കണ്ണീരും കരച്ചിലും കണ്ടിലെന്ന് പറഞ്ഞ് നിഷ്കരണം തള്ളികളഞ്ഞവരാണ് ഇന്ന് അമ്മയിലെ തലപ്പത്തുള്ള പലരുമെന്നും ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നുമാണ് ആലപ്പി അഷ്റഫ് പറയുന്നത്.
സംഘടനയ്ക്കുള്ളില്‍ അടുത്തിടെയുണ്ടായ നടിമാരുടെ വാക്പോരുകളെയാണ് ആലപ്പി അഷറഫ് പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയരായ അന്‍സിബ ഹസ്സന്, ലക്ഷ്മിപ്രിയ എന്നിവരുടെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആലപ്പി അഷ്റഫിന്റെ പ്രതികരണം.
അമ്മയിലെ പ്രശ്നങ്ങള്‍ ചീഞ്ഞുനാറുന്ന ബോംബുകളായി വന്നുകൊണ്ടിരിക്കുകയാണ്. പണം തട്ടിപ്പ്, കുടുംബ കലഹം ഉണ്ടാക്കിയതിന്റെ പ്രശ്നം, തെറി വിളിച്ചതിന്റെ പ്രശ്നം അവിഹിതം, കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പ്രശ്നം, പണം കൈയ്യിട്ട് വാരി എന്ന് പ്രശ്നം. ജാതിയുടെയും മതത്തീന്റെയും പേരില്‍ പോരും പ്രശ്നം. എന്റെ അടുത്ത സുഹൃത്തായ ഒരു നടന് വിഷമത്തോടെ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. സ്ഥാനാര്‍ഥി ലിസ്റ്റില്‍ അന്‍സിബയുടെ പേര് കണ്ടപ്പോള്‍ നമ്മളെല്ലാം ബഹുമാനത്തോടെ കാണുന്ന ഒരു നടന് പറഞ്ഞത് ആ മേത്തച്ചിയുടെ പേര് വേണ്ട, അവള് മോഹന്‍ലാലിന്..... ബാക്കി ഞാന്‍ പറയുന്നില്ല. അത് അശ്ലീലമാണ്. ഇത്രയും ഉന്നതിയില്‍ നില്ക്കുന്ന ഒരാളില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചതല്ല. അവിടന്ന് തുടങ്ങിയതാണ് അന്സിബക്കെതിരായ വിവേചനം.
പിന്നീട് അങ്ങോട്ട് അത് ജിഹാദി, തീവ്രവാദി, മതം മാറ്റം നടത്തുന്നവള്‍ എന്നെല്ലാമായി. കഴിഞ്ഞ ഭരണകാലഘട്ടങ്ങളിലൊന്നും അമ്മയില്‍ ജാതീയമായ അധിക്ഷേപങ്ങളോ, വേര്‍തിരുവോ ഉണ്ടായതായി കേട്ടുകേള്‍വി പോലുമില്ല. പരാതിക്കാരിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും കുറ്റവാളിയായ പുരുഷന്മാരെ സംരക്ഷിക്കുന്നതും അമ്മയില്‍ ഇപ്പോഴും തുടരുന്നു. ഇപ്പോഴത്തെ സംവിധാനത്തില്‍ തീവ്രമത നിലപാടുള്ള ചില സ്ത്രീകളുണ്ട്. അവരെല്ലാം കൂടി ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ഒരു സ്ത്രീയോട് ടിനി ടോം അസഭ്യം പറഞ്ഞിട്ടും അതിനെ ന്യായീകരിച്ച് വരാന്‍ ഈ സ്ത്രീകള്‍ക്ക് നാണവും മാനവുമില്ലെ?, നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും. ആലപ്പി അഷ്റഫ് പറഞ്ഞു.