അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

മനോഹരമായ സാരി ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ അഹാനയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Ahana krshna sindhu krishnakumar saree photos, Ahaana krishnakumar in Saree, Ahana Traditional Looks, Ahaana in deepneck blouse,അഹാന കൃഷ്ണകുമാർ ചിത്രങ്ങൾ, സാരിയിൽ അഹാനയും സിന്ധുവും, സിന്ധു കൃഷ്ണകുമാർ, ട്രഡീഷണൽ സാരിയിൽ അഹാന
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (14:53 IST)
സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. എല്ലാവരും തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായതിനാല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും തന്നെ വലിയ ആരാധക പിന്തുണയാണുള്ളത്. ഇപ്പോഴിതാ ദിയാ കൃഷ്ണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ വിവാദമായി നില്‍ക്കെ അഹാനയും അമ്മ സിന്ധു കൃഷ്ണകുമാറും ഒപ്പമുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മനോഹരമായ സാരി ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ അഹാനയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഓഫ് വൈറ്റ് ഡൈസനര്‍ കസവുസാരിയാണ് രണ്ടുപേരും ധരിച്ചിട്ടുള്ളത്. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള ഡീപ്പ് നെക്ക് സ്ലീവ്‌ലെസ് ബ്ലൗസും മുത്തുകള്‍ പിടിപ്പിച്ച ഓപ്പണ്‍ നെക്ക് ചെയ്‌നും ഹാങ്ങിങ് കമ്മലുമാണ് അഹാനയുടെ ആക്‌സസറീസ്. അതേസമയം വശങ്ങളില്‍ പിങ്ക് പൂക്കളുള്ള കസവുസാരിയാണ് സിന്ധുവിന്റേത്. നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ എത്തുന്നത്. ആരാധകരില്‍ വലിയ ഭാഗവും ചിത്രങ്ങളില്‍ 2 പേരും സുന്ദരികളാണെന്ന് പറയുമ്പോള്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുകയാണോ എന്ന ചോദ്യവും കമന്റായി കീഴിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :