1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Kajal aggarwal stuns in chic pink Mini Dress

Kajal Aggarwal : എന്തൊരു ചേലാണ്, പിങ്ക് മിനി ഡ്രസ്സിൽ സ്റ്റൈലിഷായി കാജൽ അഗർവാൾ

40 കഴിഞ്ഞിട്ടും കാജലിന് ഇപ്പോഴും ചെറുപ്പമാണെന്നാണ് ആരാധകര്‍ പറയുന്നത്.

Actress Kajal Agarwal, Pink Minidress, Cinema News, Fashion, Glamour
തെന്നിന്ത്യന്‍ സൂപ്പര്‍താരം കാജല്‍ അഗര്‍വാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ബേബി പിങ്ക് ബോഡി കോണ്‍ മിനി ഡ്രസ്സില്‍ അതീവ സുന്ദരിയായാണ് ചിത്രങ്ങളില്‍ കാജലുള്ളത്. മിനിമം മേക്കപ്പും ഫ്രീ ഹെയറുമായുള്ള ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. 40 കഴിഞ്ഞിട്ടും കാജലിന് ഇപ്പോഴും ചെറുപ്പമാണെന്നാണ് ആരാധകര്‍ പറയുന്നത്.
 
മിനിമല്‍ സ്‌റ്റൈലിംഗിലൂടെ പോലും എലിഗന്‍സ് എങ്ങനെ സൃഷ്ടിക്കാമെന്നതിന് മികച്ച ഉദാഹരണമായാണ് താരത്തിന്റെ പുതിയ ചിത്രങ്ങളെന്ന് ആരാധകര്‍ പറയുന്നു. നടി തമന്ന ഭാട്ടിയ, ഹന്‍സിക മൊട്ട്വാനി, രാകുല്‍ പ്രീത് സിംഗ്, ഡയാന പെന്റി തുടങ്ങിയവര്‍ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിട്ടുണ്ട്. അമ്മയായിട്ടും ഫിറ്റ്‌നസിലും ലുക്കിലും കാജലിന് ഒരു മാറ്റവുമെല്ലന്നാണ് ആരാധകര്‍ പറയുന്നത്.
 
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം വേഷമിട്ട കാജല്‍ 2020 ഒക്ടോബറിലാണ് വിവാഹിതയായത്. 2022ല്‍ ഇവര്‍ക്കൊരു കുഞ്ഞും പിറന്നു. വിഷ്ണു മഞ്ജു നായകനായ കണ്ണപ്പയിലാണ് കാജല്‍ അവസാനമായി അഭിനയിച്ചത്. ദ ഇന്ത്യന്‍ സ്റ്റോറി എന്ന സിനിമയാണ് കാജലിന്റേതായി റിലീസ് കാത്തിരിക്കുന്ന സിനിമ.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'കേട്ടാലറയ്ക്കുന്ന തെറി'; ടിനി ടോമിനെതിരായ നീന കുറുപ്പിന്റെ പരാതി പുറത്ത്