ഷൂട്ടിങ്ങിനിടെ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജിന് പരുക്ക്
ഷൂട്ടിങ്ങിനിടയില്‍ ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജ് ഉള്‍പ്പടെ 2 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് മറയൂര്‍ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഷാജി കൈലാസിന്റെ വരവ് എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് സംഭവം. ജോജു ജോര്‍ജിനും കൂടെയുണ്ടായിരുന്ന ഷിഹാസ് എന്നയാള്‍ക്കുമാണ് പരുക്കേറ്റത്.
ജീപ്പ് ഉപയോഗിച്ചുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷിഹാസിന്റെ കാലുകള്‍ക്ക് ഒടിവുണ്ട്. 2 പേരെയും മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.