ബോളിവുഡില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ല:റിഷഭ് ഷെട്ടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (08:56 IST)
ബോളിവുഡില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ലെന്ന് നടനും സംവിധായകനുമായ റിഷഭ് ഷെട്ടി. വിട്ട് താനെങ്ങോട്ടും പോകുന്നില്ലെന്നും താരം പറയുന്നു.

തനിക്ക് ഏറെ പ്രിയപ്പെട്ടതും കര്‍മ്മഭൂമിയും കന്നഡ സിനിമ ലോകമാണെന്ന് റിഷഭ്. നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ താന്‍ അറിയപ്പെടാന്‍ കാരണം കന്നഡ പ്രേക്ഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കന്നഡ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹമെന്നും തനിക്ക് ഇഷ്ടമുള്ള സിനിമ ഇന്‍ഡസ്ട്രി കന്നഡ ആണെന്നും നടന്‍ പറഞ്ഞു.ബോളിവുഡില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ല, എന്നാല്‍ റീച്ച് കിട്ടുകയാണെങ്കില്‍ ഹിന്ദിയിലും മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാന്‍ തയ്യാറാണെന്നും ഭാഷകള്‍ ഇനി ഒരു തടസമല്ലെന്നും റിഷഭ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :