അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി മികച്ച നടനാവുമോ? ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്, മത്സരത്തിൽ ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും
- 'അമ്മ'യിലെ അധികാരത്തർക്കം: 'സംഘടനയെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല', അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ശ്വേത മേനോൻ
- 'ജയിലർ 2' അപ്ഡേറ്റിനായി കാത്ത് സിനിമാലോകം, ഇന്ന് വൈകിട്ട് 6ന് വമ്പൻ പ്രഖ്യാപനം, ടീസറാകുമോ? ആകാംക്ഷയിൽ ആരാധകർ
- 'നന്ദന'ത്തിലെ ഗുരുവായൂരപ്പൻ ഇനി സ്വാതിക്ക് സ്വന്തം; അമ്പതാം വയസ്സിൽ വിവാഹിതനായി നടൻ അരവിന്ദ് ആകാശ്!
- വെറൈറ്റി സിക്സുകൾ കണ്ട് ആസ്വദിക്കു, രാം ചരൺ - ജാൻവി കപൂർ ചിത്രം പെദ്ദി നെറ്റ്ഫ്ലിക്സിൽ
ചെറിയ ചടങ്ങ്, ഒന്നൂടെ വിവാഹിതനാവുകയാണെന്ന് ആമിർ ഖാൻ, ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ജൂലൈ 5ന്
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന് (61) വീണ്ടും വിവാഹിതനാകുന്നു. ദീര്‍ഘകാല സുഹൃത്തും പങ്കാളിയുമായ ഗൗരി സ്പ്രാറ്റാണ് വധു. വരുന്ന ജൂലൈ 5-ന് ഇരുവരുടെയും വിവാഹം നടക്കുമെന്ന് ആമിര്‍ ഖാന് തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്കുമാര് ഹിറാനിയുടെ പുതിയ പരമ്പരയായ 'പ്രീതം ആന്‍ഡ് പെഡ്രോ'യുടെ മുംബൈയില്‍ നടന്ന സ്ക്രീനിംഗിനിടെയാണ് താരം തന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെ മുംബൈ ബാന്ഡ്രയിലെ തന്റെ വസതിയില്‍ വെച്ച് ലളിതമായിട്ടായിരിക്കും വിവാഹമെന്ന് താരം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആമിര്‍ ഖാന് പറഞ്ഞത് ഇങ്ങനെ
'അതെ, ജൂലൈ 5-ന് എന്റെ വിവാഹമാണ്. വളരെ ചെറിയൊരു ചടങ്ങായിരിക്കും ഇത്. ഇരു കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങ് വീട്ടില്‍ വെച്ച് തന്നെയാണ് നടത്തുന്നത്. ഞങ്ങളുടെ ജീവിതത്തിലെ വളരെ സവിശേഷമായ ദിവസമാണിത്. എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഞങ്ങള്‍ക്കൊപ്പമുണ്ടാകണം. ഞങ്ങള്‍ സന്തോഷത്തോടെയിരിക്കാനും ഞങ്ങളുടെ ഈ പുതിയ യാത്ര മനോഹരമാകാനും പ്രാര്‍ത്ഥിക്കുക.' ആമിറിന്റെ മൂത്ത മകന് ജുനൈദ് ഖാനും ഈ സമയം താരത്തിനൊപ്പമുണ്ടായിരുന്നു.
ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റ് ഫാഷന്‍, വെല്‍നസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ മുംബൈയില്‍ താമസിക്കുന്ന ഗൗരി ഇപ്പോള്‍ ആമിര്‍ ഖാന് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങളിലും താരത്തെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്റെ 60-ാം ജന്മദിനാഘോഷ വേളയിലാണ് ആമിര്‍ ഗൗരിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ പങ്കാളിയായി പരിചയപ്പെടുത്തിയത്. ഏകദേശം 25 വര്‍ഷത്തോളമായി പരസ്പരം അറിയാവുന്ന സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുകയും ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. മുന്‍ വിവാഹത്തില്‍ ഗൗരിക്ക് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.
ആമിറിന്റെ മൂന്നാം വിവാഹം
ആമിര്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. 1986-ല്‍ റീന ദത്തയെ വിവാഹം കഴിച്ച ആമിര്‍ 2002-ല്‍ ആ ബന്ധം വേര്‍പെടുത്തി. ഈ ബന്ധത്തില്‍ ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. പിന്നീട് 2005-ല്‍ ചലച്ചിത്ര സംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആസാദ് റാവു ഖാന് ആണ് ഈ ബന്ധത്തിലുള്ള മകന്. മുന്ഭാര്യമാരുമായും മക്കളുമായും ഇപ്പോഴും അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് ആമിര്‍ ഖാന്.