സൂപ്പർ ഹീറോ ആക്ഷൻ ചിത്രത്തിനായി ആമിർ ഖാനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, ചെയ്യാനിരിക്കുന്നത് സൂര്യയുമായി ചെയ്യാനിരുന്ന ഇരുമ്പു കൈ മായാവി?

Aamir Khan superhero movie,Lokesh Kanagaraj new film,Aamir Khan Lokesh Kanagaraj movie,Bollywood Tamil crossover,Aamir Khan 2026 movie,ആമിർ ഖാൻ പുതിയ ചിത്രം,ലോകേഷ് കനകരാജ് സംവിധാനം,ആമിർ ഖാൻ സൂപർഹീറോ സിനിമ,ആമിർ ഖാൻ പുതിയ ആക്ഷൻ സിനിമ,ബോളിവുഡ് തമിഴ് കൂട
അഭിറാം മനോഹർ| Last Modified വ്യാഴം, 5 ജൂണ്‍ 2025 (18:05 IST)
ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിര്‍ ഖാനും തമിഴില്‍ കൈതി, വിക്രം തുടങ്ങിയ സിനിമകളിലൂടെ തന്റേതായ സ്ഥാനം നേടിയ സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്നു. 2026 പകുതിയിലാകും വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സൂപ്പര്‍ ആക്ഷന്‍ ഹീറോ സിനിമയുടെ ഷൂട്ട് ആരംഭിക്കുക എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ആമിര്‍ ഖാന്‍ തന്നെയാണ് ലോകേഷുമായുള്ള സിനിമയെ പറ്റിയുള്ള വിവരം പുറത്തുപറഞ്ഞത്. ബിഗ് സ്‌കെയില്‍ ആക്ഷന്‍ സിനിമയ്ക്കായി ലോകേഷുമായി ഒന്നിക്കുന്നു എന്ന വിവരമാണ് ആമിര്‍ഖാന്‍ പങ്കുവെച്ചത്. നേരത്തെ സൂര്യയ്‌ക്കൊപ്പം തന്റെ സ്വപ്ന സിനിമയായ ഇരുമ്പു കൈ മായാവി എന്ന സിനിമ ചെയ്യാനുള്ള ആഗ്രഹം ലോകേഷ് കനകരാജ് പങ്കുവെച്ചിരുന്നു. വമ്പന്‍ ബജറ്റ് ആവശ്യം വരുന്ന സൂപ്പര്‍ ഹീറോ സബ്ജറ്റായിരുന്നു ഇത്. ഈ സിനിമയാണ് ആമിര്‍ ഖാനെ വെച്ച് ലോകേഷ് ചെയ്യാനിരിക്കുന്നത് എന്നും തമിഴകത്ത് സംസാരമുണ്ട്.


തമിഴില്‍ മാനഗരം, കൈതി, വിക്രം, മാസ്റ്റര്‍,ലിയോ തുടങ്ങിയ സിനിമകള്‍ ചെയ്ത ലോകേഷ് നിലവില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം കൂലി എന്ന സിനിമയുടെ തിരക്കുകളിലാണ്. ആമിര്‍ഖാനും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. അതേസമയം രാജ് കുമാര്‍ ഹിറാനിക്കൊപ്പം ദാദാസാഹിബ് ഫാല്‍ക്കെയുടെ ബയോപിക്കിലാണ് ആമിര്‍ഖാന്‍ അടുത്തതായി അഭിനയിക്കുന്നത്. ലോകേഷ്- രജനീകാന്ത് സിനിമയായ കൂലി ഈ വര്‍ഷം ഓഗസ്റ്റ് 15നാണ് റിലീസ് ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :