മോഹൻലാലും രജനിയും എത്തിയില്ല, ഇത്തവണ തീം പുലി, 80സ് റീയൂണിയൻ ചിത്രങ്ങൾ

3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 80കളിലെ താരങ്ങളുടെ സംഗമം നടന്നിരിക്കുകയാണ്. സംവിധായികയും നടിയുമായ രേവതിയാണ് ഈ റീയൂണിയന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Actors Reunion, 80s reunion, South Indian actors, Photos,80സ് റീയൂണിയൻ, തെന്നിന്ത്യൻ നടന്മാർ, ചിത്രങ്ങൾ
അഭിറാം മനോഹർ| Last Modified ഞായര്‍, 5 ഒക്‌ടോബര്‍ 2025 (12:20 IST)
ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ പലപ്പോഴും ഒത്തുകൂടുന്നത്
പതിവാണ്. 80കളില്‍ സിനിമയില്‍ എത്തി പിന്നീട് തങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ സൂപ്പര്‍ താരങ്ങളായ നായകന്മാരും അന്നത്തെ കാലഘട്ടത്തിലെ നായികമാരുമാണ് ഈ കൂട്ടായ്മകളില്‍ എല്ലാ വര്‍ഷവും ഒന്നിച്ചുകൂടാറുള്ളത്. ഇത്തരം ഒത്തുകൂടലില്‍ ഒരു കോമൺ തീമിലാണ് താരങ്ങള്‍ വസ്ത്രങ്ങള്‍ അണിയാറുള്ളത്.
ഇപ്പോഴിതാ 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 80കളിലെ താരങ്ങളുടെ സംഗമം നടന്നിരിക്കുകയാണ്. സംവിധായികയും നടിയുമായ രേവതിയാണ് ഈ റീയൂണിയന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.


ഇത്തവണ ചെന്നൈയില്‍ നടന്ന സംഗമത്തില്‍ പുലി എന്ന തീമിലുള്ള വസ്ത്രങ്ങളാണ് താരങ്ങള്‍ ധരിച്ചത്. 12 വര്‍ഷത്തിലേറെ കാലമായി തെന്നിന്ത്യന്‍ സിനിമയിലെ 80സ് കൂട്ടായ്മ പലപ്പോഴായി ഒന്നിക്കാറുണ്ട്. ഇങ്ങനെയൊരു കൂട്ടായ്മ സന്തോഷമാണെന്നും ഇങ്ങനൊരു സായാഹ്നത്തിനായി അക്ഷീണം പ്രയത്‌നിച്ച ലിസി, സുഹാസിനി, പൂര്‍ണ്ണിമ, രാജ്കുമാര്‍, ഖുഷ്ബു എന്നിവര്‍ക്ക് നന്ദി, ക്ലാസ് ഓഫ് 80സ് റോക്ക് എന്ന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രേവതി കുറിച്ചു.


കഴിഞ്ഞ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ചെന്നൈ വെള്ളപ്പൊക്കത്തെ തുറ്റര്‍ന്നാണ് മാറ്റിവെച്ചത്. പതിവ് പോലെ ലിസി, പൂര്‍ണ്ണിമ ഭാഗ്യരാജ്, ഖുശ്ബു സുന്ദര്‍, സുഹാസിനി മണിരത്‌നം എന്നിവരായിരുന്നു സംഘാടകര്‍.ചിരഞ്ജീവി, വെങ്കിടേഷ്, ജാക്കി ഷ്രോഫ്, ശരത് കുമാര്‍, രേവതി,രമ്യ കൃഷ്ണന്‍, രാധ, ശോഭന, പ്രഭു, നദിയ മോയ്തു, സുഹാസിനി മണിരത്‌നം, സുമലത, ജയസുധ, റഹ്‌മാന്‍, ഖുശ്ബു, നരേഷ്, സുരേഷ്, മേനക, ജയറാം, അശ്വതി ജയറാം, സരിത, ഭാനു, ചന്ദര്‍, മീന, ലത, സ്വപ്ന, ജയശ്രീ, പൂര്‍ണ്ണിമ ഭാഗ്യരാജ്, ഭാഗ്യരാജ് എന്നിവരാണ് ഇത്തവണ പരിപാടിയില്‍ പങ്കെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :