1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 72nd National Film Awards: Will Mammootty Win Best Actor? 'Bhramayugam' and 'Manjummal Boys' Lead Malayalam Cinema's Charge

മമ്മൂട്ടി മികച്ച നടനാവുമോ? ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്, മത്സരത്തിൽ ഭ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും

2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് ഇത്തവണത്തെ അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്.

72nd National Film Awards
ഇന്ത്യന്‍ ചലച്ചിത്ര ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പ്രശസ്ത സംവിധായകന്‍ ജയരാജ് ചെയര്‍മാനായ 11 അംഗ സെന്‍ട്രല്‍ പാനല്‍ ജൂറിയുടെ വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയ പ്രക്രിയ പൂര്‍ത്തിയായി. 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് ഇത്തവണത്തെ അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് സെന്‍ട്രല്‍ പാനല്‍ ജൂറി ചെയര്‍മാനായി ജയരാജിന്റെ സാന്നിധ്യമുള്ളതിനാല്‍ തന്നെ ഇക്കുറി ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. മുന്‍പ് അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, പ്രിയദര്‍ശന്‍ എന്നിവര്‍ ജൂറി ചെയര്‍മാന്‍ ആയിട്ടുണ്ട്.
 
മലയാളത്തില്‍ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധാകാണ്ഡം എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന സിനിമകള്‍. കഴിഞ്ഞ തവണ മികച്ച സഹനടന്‍, സഹനടി പുരസ്‌കാരങ്ങളായിരുന്നു മലയാളത്തിന് ലഭിച്ചത്. ഇത്തവണ ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.  മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ജനപ്രിയ ചിത്രമായി തിരെഞ്ഞെടുക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക