കസബ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുന്നു, ടീസര്‍ 10 ലക്ഷത്തിലേക്ക് !

കസബ 10 ലക്ഷത്തിലേക്ക്, ഇനി ആരുണ്ട് എതിര്‍ക്കാന്‍ ?!

Kasaba, Pulimurugan, Mohanlal, Mammootty, Vysakh, Renji Panicker,  കസബ, പുലിമുരുഗന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, വൈശാഖ്, രണ്‍ജി പണിക്കര്‍
Last Modified ബുധന്‍, 29 ജൂണ്‍ 2016 (11:25 IST)
റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിയുകയാണ്. കസബയുടെ ടീസര്‍ യൂട്യൂബില്‍ കണ്ടവരുടെ എണ്ണം 10 ലക്ഷത്തോട് അടുക്കുന്നു. വെറും 60 മണിക്കൂറുകള്‍ക്കുള്ളില്‍ ടീസര്‍ കണ്ടവരുടെ എണ്ണം എട്ടുലക്ഷം കടന്നിരുന്നു.

ഇത് മലയാ‍ള സിനിമയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. രാജന്‍ സക്കറിയ എന്ന വളരെ സ്റ്റൈലിഷായ പൊലീസ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി കസബയില്‍ അവതരിപ്പിക്കുന്നത്. നിഥിന്‍ രണ്‍ജി പണിക്കരാണ് സംവിധാനം.

കസബയുടെ ഇതുവരെയിറങ്ങിയ പോസ്റ്ററുകളും ഈ ടീസറും വരെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോള്‍ ആക്രമണത്തിന് ഇരയായിരുന്നു. എന്നാല്‍ എല്ലാ ട്രോളുകളും ചിത്രത്തിന് വലിയ ഗുണമായി വരുന്ന കാഴ്ചയാണ് കാണുന്നത്. ജൂലൈ ഏഴിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ അടുത്ത രാജമാണിക്യം ആ‍കുമെന്നാണ് പ്രതീക്ഷ.

മെഗാസ്റ്റാറിന്‍റെ ഏറ്റവും വലിയ റിലീസായിരിക്കും കസബ. കേരളത്തില്‍ 150ലധികം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

കസബ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളിലാണ് എട്ടുലക്ഷം പേര്‍ കണ്ടത്. ഉടന്‍ തന്നെ 10 ലക്ഷം പേരിലേക്ക് അത് എത്തും. മലയാളത്തില്‍ ഏറ്റവുമധികം പേര്‍ കണ്ട ടീസറായി കസബ മാറുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :