വിസ്മയം 5 ദിവസം, കളക്ഷന്‍ 3 കോടി; ഒരു കബാലിക്കും തകര്‍ക്കാനാവാതെ മോഹന്‍ലാല്‍ തരംഗം!

വിസ്മയം മെഗാഹിറ്റ്!

Mohanlal, Vismayam, Manamantha, Ann Maria, Guppy, Mammootty, White, Kasaba, മോഹന്‍ലാല്‍, വിസ്മയം, മനമന്ത, ആന്‍ മരിയ, ഗപ്പി, വൈറ്റ്, മമ്മൂട്ടി, കസബ
Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (20:34 IST)
സിനിമ ആ‍ക്ഷനോ കോമഡിയോ അല്ല. ഒരു ഇമോഷണല്‍ ഫാമിലി സബ്ജക്ട്. മാത്രമല്ല, അത് ഒരു തെലുങ്ക് സിനിമയുടെ മലയാളം ഡബ്ബിംഗ് പതിപ്പുകൂടിയാണെങ്കിലോ? സാധാരണഗതിയില്‍ തണുപ്പന്‍ പ്രതികരണം മാത്രം ഏറ്റുവാങ്ങി പോകേണ്ടിവരുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന ഒരു സിനിമ.

എന്നാല്‍ മോഹന്‍ലാല്‍ നായകനായ ‘വിസ്മയം’ എന്ന സിനിമ കേരള ബോക്സോഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ്. അഞ്ചുദിവസം കൊണ്ട് മൂന്നുകോടി രൂപയാണ് വിസ്മയം സ്വന്തമാക്കിയത്. നിരൂപകപ്രശംസയും മൌത്ത് പബ്ലിസിറ്റിയുമാണ് വിസ്മയത്തെ മെഗാഹിറ്റാക്കി മാറ്റുന്നത്.

വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഗൌതമിയും ഒന്നിച്ച ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ് ഫുള്ളാണ്. കുടുംബപ്രേക്ഷകരാണ് സിനിമ ഏറ്റെടുത്ത് മഹാവിജയമാക്കുന്നത്. ഒരു കബാലിയുടെയും മുന്നില്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പകിട്ട് മങ്ങുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :