‘ഒപ്പം’ ഇങ്ങനെ നില്‍ക്കുവല്ലേ.... പേടിക്കണം പുലിയും ജോപ്പനും!

ഒപ്പത്തിനൊപ്പമെത്തുമോ പുലിമുരുകനും ജോപ്പനും?

Oppam, Priyadarshan, Pulimurugan, Thoppil Joppan, Mammootty, Mohanlal, Vysakh, Johny Antony, ഒപ്പം, പ്രിയദര്‍ശന്‍, പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, വൈശാഖ്, ജോണി ആന്‍റണി
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (14:48 IST)
വെള്ളിയാഴ്ച പുലിമുരുകന്‍ 325 കേന്ദ്രങ്ങളിലാണ് റിലീസ്. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും അന്നുതന്നെ തിയേറ്ററുകളിലെത്തും. കേരളത്തിലെന്തായാലും മമ്മൂട്ടി - മോഹന്‍ലാല്‍ യുദ്ധം പൊടിപൊടിക്കുമെന്ന് സാരം. എന്നാല്‍ എല്ലാവര്‍ക്കും ഒരു സംശയമുണ്ട് - വിജയക്കൊടി പാറിച്ചുനില്‍ക്കുന്ന ‘ഒപ്പം’ ഈ രണ്ട് സിനിമകള്‍ക്കും ഭീഷണിയുയര്‍ത്തുമോ?

റിലീസായി 30 ദിവസങ്ങള്‍ കൊണ്ട് 35 കോടി രൂപ കേരളത്തില്‍ നിന്ന് മാത്രം വാരിക്കൂട്ടി റെക്കോര്‍ഡിട്ട ചരിത്രമാണ് ഒപ്പത്തിന്‍റേത്. ഇപ്പോഴും ദിവസം 370 ഹൌസ്ഫുള്‍ ഷോകള്‍ കളിക്കുന്നുണ്ട് ഈ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ത്രില്ലര്‍.

പുലിമുരുകനും തോപ്പില്‍ ജോപ്പനും വരുമ്പോള്‍ ഏറ്റവും പ്രധാന വെല്ലുവിളി ഒപ്പത്തില്‍ നിന്നുതന്നെയാവും നേരിടേണ്ടിവരിക. മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ഹിറ്റിനോടാണ് പുലിക്കും ജോപ്പനും പോരാടേണ്ടിവരിക എന്നതുതന്നെയാണ് ഈ രണ്ടുസിനിമകള്‍ക്കും മുമ്പിലുള്ള വെല്ലുവിളി.

കേരളത്തിന് പുറത്തും 170 തിയേറ്ററുകളില്‍ പുലിമുരുകന്‍ റിലീസാകുന്നുണ്ട്. തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ അച്ചായന്‍ വേഷം തന്നെയാണ് ഹൈലൈറ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :