‘ടമാര്‍ പടാര്‍’ - പൃഥ്വിരാജിന്‍റെ തകര്‍പ്പന്‍ കോമഡി!

WEBDUNIA|
PRO
നല്ല കോമഡിച്ചിത്രങ്ങളില്‍ ഈയിടെയായി പൃഥ്വിരാജിനെ കാണാറില്ല. അദ്ദേഹത്തിന്‍റേതായി വരുന്ന സിനിമകളെല്ലാം അത്യന്തം ഗൌരവമുള്ളതായി മാറുകയാണ്. അടുത്തിടെ വന്ന ‘ലണ്ടന്‍ ബ്രിഡ്ജ്’ മാത്രമാണ് കുറച്ചെങ്കിലും ലളിതമായ സബ്ജക്ടുമായി എത്തിയത്.

ഒരു ഗംഭീര കോമഡിച്ചിത്രം പൃഥ്വിരാജിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുകയാണ്. തിരക്കഥാകൃത്ത് ദിലീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ടമാര്‍ പടാര്‍’ എന്ന സിനിമയിലാണ് തകര്‍പ്പന്‍ കോമഡി കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നത്.

സോള്‍ട്ട് ആന്‍റ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായിരുന്ന ദിലീഷ് നായരുടെ ആദ്യ സംവിധാന സംരംഭം നിര്‍മ്മിക്കുന്നത് രജപുത്ര രഞ്ജിത്ത് ആണ്.

ചിത്രത്തിന്‍റെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും നിര്‍ണയിച്ചുവരുന്നു. ശ്യാംധര്‍ സംവിധാനം ചെയ്ത ‘സെവന്‍‌ത് ഡേ’ ആണ് പൃഥ്വിരാജിന്‍റെ അടുത്ത റിലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :