'നിങ്ങള്‍ പലര്‍ക്കും പ്രചോദനമായിരുന്നു';മില്‍ഖ സിംഗിന്റെ ഓര്‍മ്മകളില്‍ മലയാള സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified ശനി, 19 ജൂണ്‍ 2021 (11:08 IST)

ഭാര്യ മരിച്ച് അഞ്ചാംനാള്‍ മില്‍ഖ സിംഗും യാത്രയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. പതിമൂന്നാം തീയതി ഭാര്യ നിര്‍മല്‍ കൗര്‍ കോവിഡിനെത്തുടര്‍ന്നായിയിരുന്നു മരിച്ചത്.മില്‍ഖ സിംഗിന്റെ ഓര്‍മ്മകളിലാണ് മലയാള സിനിമ ലോകം.
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, നിവിന്‍ പോളി, ടോവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

'ഒരു മികച്ച അത്ലറ്റും മികച്ച മനുഷ്യനും. മില്‍ഖ സിംഗ്ജി, നിങ്ങള്‍ പലര്‍ക്കും പ്രചോദനമായിരുന്നു! സമാധാനത്തോടെ വിശ്രമിക്കൂ'- മോഹന്‍ലാല്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :