വിക്രം സിനിമയില്‍ വരുമെന്ന് അന്ന് തോന്നിയിട്ടില്ല:റഹ്‌മാന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 മെയ് 2023 (16:24 IST)
മലയാളികളുടെ പ്രിയതാരമായ റഹ്‌മാന്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും മലയാളത്തിലും തമിഴിലും തെലുങ്ക് സിനിമകളിലും ഒക്കെ സജീവമാണ്.

സിനിമ ജീവിതത്തില്‍ നടന് കിട്ടിയ വലിയ സുഹൃത്താണ് വിക്രം. തമിഴ് സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ കാലത്താണ് വിക്രമുമായി റഹ്‌മാന്റെ സൗഹൃദത്തിന് തുടക്കമാകുന്നത്.

വിക്രമിനെ കെന്നി എന്നാണ് റഹ്‌മാന്‍ വിളിക്കാറുള്ളത്.'വിക്രം സിനിമയില്‍ വരുമെന്ന് അന്ന് എനിക്കു തോന്നിയിട്ടില്ല. പ്രണയവുമായി ബന്ധപ്പെട്ടു വിക്രമും അച്ഛനും തമ്മില്‍ ചില സൗന്ദര്യ പിണക്കമുണ്ടായിരുന്നു. അന്നു വീടുവിട്ടിറങ്ങിയ വിക്രം എന്റെ വീട്ടിലായിരുന്നു താമസം. അത്രയും സൗഹൃദമുണ്ട് കെന്നിയുമായി റഹ്‌മാന്‍ വിക്രമിനെ കുറിച്ച് പറഞ്ഞു',-.വിക്രം പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :