മോഹന്‍ലാല്‍ പറഞ്ഞു, എനിക്ക് ആ ഷോട്ട് വീണ്ടും വേണം!

‘താളവട്ട’ത്തില്‍ മോഹന്‍ലാലും കാര്‍ത്തികയും അഭിനയിച്ച അതേ ഷോട്ട് വീണ്ടും, അതേ മരത്തണലില്‍ !

Mohanlal, Priyadarshan, Oppam, Appa, Manju Warrier, Jisha, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ഒപ്പം, അപ്പാ, മഞ്ജു വാര്യര്‍, ജിഷ
Last Modified വ്യാഴം, 16 ജൂണ്‍ 2016 (19:14 IST)
പ്രിയദര്‍ശന്‍ സിനിമയിലെത്തിയിട്ട് മൂന്നര പതിറ്റാണ്ടിലേറെയായി. നൂറിനടുത്ത് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തുകഴിഞ്ഞു. മോഹന്‍ലാലിനെയും കാര്‍ത്തികയെയും വച്ച് 'താളവട്ടം’ എന്ന ചിത്രത്തിനുവേണ്ടി 1986ല്‍ ഷൂട്ട് ചെയ്ത അതേ ഷോട്ട് ഇപ്പോള്‍ ‘ഒപ്പം’ എന്ന ചിത്രത്തിനായി ആവര്‍ത്തിച്ചതിന്‍റെ ത്രില്ലിലാണ് പ്രിയദര്‍ശന്‍.

ഊട്ടിയാണ് ലൊക്കേഷന്‍. താളവട്ടത്തിനായി ഒരു ഗാനരംഗത്തില്‍ എടുത്ത ഷോട്ടാണ് ‘ഒപ്പം’ എന്ന പുതിയ സിനിമയില്‍ പ്രിയദര്‍ശന്‍ വീണ്ടും ചിത്രീകരിച്ചത്. അതേ ലൊക്കേഷന്‍, അതേ മരം, അതേ ട്രോളി ഷോട്ട്, അതേ മൂവ്മെന്‍റ്സ്... പ്രിയദര്‍ശന്‍ ആ ഷോട്ട് വീണ്ടും ക്രിയേറ്റ് ചെയ്തു. മോഹന്‍ലാലിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. മോഹന്‍ലാലിനും പ്രിയദര്‍ശനും അതൊരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ സംഭവമായി.

ഒരു ക്രൈം ത്രില്ലറാണ് പ്രിയദര്‍ശന്‍റെ ‘ഒപ്പം’. അന്ധനായ ജയരാമന്‍ എന്ന ലിഫ്റ്റ് ഓപ്പറേറ്ററായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. അയാളുടെ മുമ്പില്‍ ഒരു കൊലപാതകം നടക്കുന്നു. ആ കൊലപാതകി ആരാണെന്ന് ജയരാമന്‍ കണ്ടെത്തിയില്ലെങ്കില്‍ ആ കൊല ചെയ്തത് ജയരാമനാണെന്ന് എല്ലാവരും സംശയിക്കും. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്തേണ്ട ബാധ്യത ജയരാമന്‍റേതുകൂടിയായിത്തീരുന്നു. എന്നാല്‍ ജയരാമന്‍ അന്വേഷിക്കുന്ന വ്യക്തി അയാള്‍ക്കൊപ്പം തന്നെയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം!

വിമലാരാമനും അനുശ്രീയുമാണ് ചിത്രത്തിലെ നായികമാര്‍. സമുദ്രക്കനിയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :