ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ല, അനാവശ്യ ഹൈപ്പില്ല; അനുരാഗ കരിക്കിന്‍‌വെള്ളം 10 ദിവസം 5.21 കോടി‍!

അനുരാഗത്തിന്‍റെ കരിക്കിന്‍‌വെള്ളം ആവോളം നുകര്‍ന്ന് പ്രേക്ഷകര്‍ !

Anuraga Karikkinvellam, Biju Menon, Asif Ali, Kasaba, Manju Warrier, Pulimurugan, അനുരാഗ കരിക്കിന്‍‌വെള്ളം, ബിജു മേനോന്‍, ആസിഫ് അലി, കസബ, മഞ്ജു വാര്യര്‍, പുലിമുരുകന്‍
Last Modified തിങ്കള്‍, 18 ജൂലൈ 2016 (19:42 IST)
അനുരാഗ കരിക്കിന്‍‌വെള്ളം എന്ന ചെറിയ സിനിമയാണ് കഴിഞ്ഞ ദിവസം റിലീസായ മലയാള സിനിമകളില്‍ പ്രേക്ഷകരെ ഏറ്റവുമധികം ആകര്‍ഷിച്ചത്. വളരെ ലളിതമായി പ്രണയം വിഷയമാക്കുന്ന ഈ സിനിമ വന്‍ വിജയമാണ് നേടുന്നത്. 10 ദിവസം കൊണ്ട് 5.21 കോടി രൂപയാണ് അനുരാഗ കരിക്കിന്‍‌വെള്ളം സ്വന്തമാക്കിയത്.

പൃഥ്വിരാജിന്‍റെ ഓഗസ്റ്റ് സിനിമ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ആസിഫ് അലിയും ബിജു മേനോനുമാണ് നായകന്‍‌മാര്‍. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അതിപ്രസരമോ അനാവശ്യ ഹൈപ്പോ ഇല്ലാത്ത സിനിമ നേടുന്ന വിജയം സിനിമയുടെ അണിയറപ്രവര്‍ത്തകരെയും ചിന്തിപ്പിക്കുന്നതാണ്.

സമീപകാലത്ത് ‘മഹേഷിന്‍റെ പ്രതികാരം’ എന്ന സിനിമ സ്വന്തമാക്കിയ വിജയമാണ് അനുരാഗ കരിക്കിന്‍‌വെള്ളവും ആവര്‍ത്തിക്കുന്നത്. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവീന്‍ ഭാസ്കര്‍ തിരക്കഥയെഴുതിയ സിനിമ രണ്ടാം വാരമായപ്പോഴേക്കും 16 തിയേറ്ററുകളില്‍ കൂടി റിലീസ് ചെയ്തു.

ചിത്രത്തിലെ നായിക റെജിഷ വിജയന്‍ ‘എലി’ എന്ന കഥാപാത്രമായി തരംഗമായതോടെ യുവ പ്രേക്ഷകരുടെ തിരക്ക് ദിനം‌പ്രതി കൂടിവരികയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :