മോഹന്‍ലാല്‍ നരേന്ദ്രനിലേക്ക് മടങ്ങുന്നു!

WEBDUNIA|
PRO
1980 ഡിസംബര്‍ 25നാണ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ റിലീസായത്. അന്നുമുതല്‍ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രം പ്രേക്ഷകരെ ഒരുപോലെ വശീകരിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതിന് ശേഷം ഒട്ടേറെ വില്ലന്‍ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിച്ചു. പിന്നീട് മലയാളത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട നായകനായി മാറി.

മൂന്നരപ്പതിറ്റാണ്ടിന് ശേഷം മോഹന്‍ലാല്‍ നരേന്ദ്രനിലേക്ക് മടങ്ങുകയാണ്. അതെ, അദ്ദേഹം വീണ്ടും ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കൂതറ’ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ വീണ്ടും വില്ലനാകുന്നത്. വളരെ പ്രത്യേകതയുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌നും ടോമിന്‍ തോമസുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജനനി അയ്യരും ഗൌതമി നായരും നായികമാരാകുന്നു.

ചിത്രത്തിന്‍റെ ആദ്യ സ്റ്റില്ലുകള്‍ പുറത്തുവരുമ്പോള്‍ തന്നെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വര്‍ദ്ധിക്കുകയാണ്. എന്തായാലും ആദ്യ ചിത്രമായ ‘സെക്കന്‍റ് ഷോ’യിലൂടെത്തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശ്രീനാഥ് രാജേന്ദ്രന്‍റെ ‘കൂതറ’യും മികച്ച അനുഭവമാകുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :