ലൈലയാകുന്നത് മഞ്ജു വാര്യരല്ല, അമല തന്നെ!

Last Modified തിങ്കള്‍, 21 ജൂലൈ 2014 (16:57 IST)
ബോളിവുഡിലെ സൂപ്പര്‍ തിരക്കഥാകൃത്താണ് സുരേഷ് നായര്‍. അദ്ദേഹം മലയാളത്തില്‍ ആദ്യമായെഴുതിയ തിരക്കഥയാണ് ‘ലൈലാ ഓ! ലൈലാ’. ജോഷി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയായി അമല പോളിനെയാണ് നിശ്ചയിച്ചിരുന്നത്.


സിനിമയുടെ ഷൂട്ടിംഗ് ആ‍രംഭിച്ചെങ്കിലും പിന്നീട് ബജറ്റ് കുതിച്ചുയരുമെന്നത് മുന്‍‌കൂട്ടിക്കണ്ട് നിര്‍ത്തിവച്ചു. അപ്പോഴേക്കും നായിക അമല പോളിന് വിവാഹവുമായി. പിന്നെ മഞ്ജു വാര്യരെ നായികയാക്കി ചിത്രീകരണം തുടങ്ങാനായി ആലോചന.

ഓഗസ്റ്റ് ആദ്യം മുംബൈയില്‍ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. നായികയെ ചൊല്ലിയുള്ള അവ്യക്തത തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ക്ലാരിഫിക്കേഷന്‍ ലഭിച്ചിരിക്കുകയാണ്. ലൈലാ ഓ! ലൈലായില്‍ അമല പോള്‍ തന്നെ നായിക. മഞ്ജു വാര്യര്‍ അഭിനയിക്കുന്നില്ല. അമല പോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


മോഹന്‍ലാല്‍ - അമല പോള്‍ - ജോഷി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാനുള്ള അവസരമാണ് ഇതോടെ എത്തിയിരിക്കുന്നത്. ഈ ടീമിന്‍റെ റണ്‍ ബേബി റണ്‍ മെഗാഹിറ്റായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :