പ്രിയമണിക്കും ശ്രീയക്കും മുന്നറിയിപ്പ്

PROPRO
ശ്രീലങ്കയിലെ തമിഴ്‌ വംശജരെ ലങ്കന്‍ സേനാമുന്നേറ്റത്തില്‍ നിന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌താരസംഘടനയായ ‘നടികര്‍ സംഘം’ (സൗത്ത്‌ ഇന്ത്യന്‍ സിനി ആര്‍ട്ടിസ്റ്റ്‌ അസോസിയേഷന്‍) നവംബര്‍ ഒന്നിന്‌ സത്യാഗ്രഹ സമരം നടത്തുന്നു.

തെന്നിന്ത്യന്‍ താരരാജാക്കന്മാരായ രജനിയും കമലാഹാസനും ഏകദിന ഉപവാസത്തില്‍ പങ്കെടുക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

അതേ സമയം സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട്‌ തെന്നിന്ത്യന്‍ സുന്ദരിമാരായ പ്രിയമണിക്കും ശ്രീയ സരണിനും നടികര്‍ സംഘം മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌.

നടികര്‍ സംഘം ഹോഗനങ്കല്‍ പ്രശ്‌നത്തില്‍ അടക്കം നടത്തിയ സമരങ്ങളോട്‌ ഈ രണ്ട്‌ നടിമാരുടെ ഭാഗത്തു നിന്നം വേണ്ട വിധത്തിലുള്ള സഹകരണം ലഭിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ്‌ നടികര്‍ സംഘം ഇവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കിയിരിക്കുന്നത്‌. നവംബര്‍ ഒന്നിന്‌ രാവിലെ എട്ടുമണി മുതല്‍ വൈകിട്ട്‌ നാലുവരെ വേദിയില്‍ ഉണ്ടാകണമെന്നാണ്‌ നിര്‍ദേശം നല്‌കിയിരിക്കുന്നത്‌.

WEBDUNIA|
വിവിധ ആവശ്യങ്ങള്‍ക്ക്‌ സഹായം തേടി ഇരു നടിമാരും നേരത്തെ സംഘത്തെ സമീപിച്ചിരുന്നു. നവംബര്‍ ഒന്നിന്‌ സത്യാഗ്രഹ പന്തലില്‍ എത്തിയില്ലെങ്കില്‍ നടിമാരോട്‌ നടികര്‍സംഘം നിസഹരണം പുലര്‍ത്തുമെന്നും അറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :