'ആത്മാര്‍ത്ഥമായ സ്‌നേഹമായിരുന്നു അവളുടേത്, എന്നാല്‍ എന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു’: വെളിപ്പെടുത്തലുമായി നടന്‍

‘ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയം തുടങ്ങിയത് അവിടെ വെച്ചായിരുന്നു’: വെളിപ്പെടുത്തലുമായി നടന്‍

AISWARYA| Last Updated: ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (12:57 IST)
ബോളിവുഡിലെ സൂപ്പര്‍ താരമാണ് നവാസുദ്ദീന്‍ സിദ്ദിഖി. ഈയിടെ നവാസുദ്ദീന്‍ നടത്തിയൊരു വെളിപ്പെടുത്തല്‍ സിനിമാലോത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തന്റെ ആത്മകഥയായ ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയറിലൂടെയാണ് താരം ഈ വിവരം വെളിപ്പെടുത്തിയത്.

മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. നിഹാരികയുമായി തനിക്കുണ്ടായിരുന്നത് വഴിവിട്ട ബന്ധമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു ദിവസം നൃത്തരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നിഹാരികയ്ക്ക് വല്ലായ്മ തോന്നിയത്. ഇത് മനസ്സിലാക്കിയ സംവിധായകന്‍ കട്ട് പറഞ്ഞു.

എന്താണ് സംഭവിച്ചതെന്നറിയാന്‍ താന്‍ പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നൊന്നും സാധിച്ചില്ല. മുന്‍പ് നന്നായി ഇടപഴകിയിരുന്ന അവര്‍ പെട്ടെന്ന് താനുമായുള്ള സംസാരവും കുറച്ചിരുന്നു. നിരന്തരമായ ശ്രമത്തിനൊടുവില്‍ അവര്‍ പഴയത് പോലെ സംസാരിക്കാനും ഇടപഴകാനും തുടങ്ങി. ഇതോടെയാണ് തനിക്ക് സമാധാനമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി കുറിച്ചിട്ടുണ്ട്.

താനുമായി നല്ല സൗഹൃദത്തിലായിരുന്ന നിഹാരികയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവര്‍ താനുണ്ടാക്കിയ ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടയില്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. നിഹാരികയുടെ ക്ഷണപ്രകാരം താന്‍ അവരുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് അവരുമായി ശാരീരികമായി ഒന്നായെന്ന് താരം വെളിപ്പെടുത്തി.

ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയം തുടങ്ങിയത് അവിടെ വെച്ചായിരുന്നുവെന്നും താരം പറയുന്നു.പ്രണയാതുരമായ നിമിഷങ്ങളും സംഭാഷണങ്ങളും ആഗ്രഹിച്ചിരുന്നു അവള്‍. ആത്മാര്‍ത്ഥമായ സ്‌നേഹമായിരുന്നു അവളുടേത്. എന്നാല്‍ തന്റെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നീട് അത് മനസിലാക്കിയ അവള്‍ ഈ ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :