ഒപ്പിട്ടുകൂട്ടി പൃഥ്വി, ഞെട്ടിക്കുന്ന സിനിമകള്‍ വരുന്നു!

തിക്കിത്തിരക്കി പൃഥ്വിരാജ്, മറ്റുള്ളവര്‍ കണ്ടുപഠിക്കട്ടെ!

Prithviraj, Karnan, Karachi 81, Dileep, Yesudas, പൃഥ്വിരാജ്, കര്‍ണന്‍, കറാച്ചി 81, ദിലീപ്, യേശുദാസ്
Last Modified ചൊവ്വ, 21 ജൂണ്‍ 2016 (19:46 IST)
പ്രൊജക്ടുകള്‍ ഒപ്പിട്ടുകൂട്ടുകയാണ് പൃഥ്വിരാജ്. അടുത്ത മൂന്നോ നാലോ വര്‍ഷത്തേക്കുള്ള സിനിമകള്‍ ഇപ്പോള്‍ തന്നെ യുവസൂപ്പര്‍താരത്തിന്‍റെ കൈവശമുണ്ട്.

ഏറ്റവുമൊടുവില്‍ പൃഥ്വി കരാര്‍ ഒപ്പിട്ട സിനിമ ‘കറാച്ചി 81’ ആണ്. പൂര്‍ണമായും പാകിസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമ. ഇതാദ്യമായാണ് ഒരു മലയാളചിത്രം പാകിസ്ഥാനില്‍ ഷൂട്ടുചെയ്യുന്നത്.

വര്‍ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ എസ് ബാവയാണ്. ഒരു ഇന്ത്യന്‍ പട്ടാളക്കാരനായാണ് പൃഥ്വി ‘കറാച്ചി 81’ല്‍ അഭിനയിക്കുന്നത്.

ഇപ്പോള്‍ ജീത്തു ജോസഫിന്‍റെ ‘ഊഴം’ എന്ന റിവഞ്ച് ത്രില്ലറില്‍ അഭിനയിച്ചുവരികയാണ് പൃഥ്വിരാജ്. ജയകൃഷ്ണന്‍റെ ഹൊറര്‍ ചിത്രം ‘ഇസ്ര’ ഉടന്‍ തുടങ്ങും.

അതിനുശേഷം ഇന്ദ്രജിത്തിനൊപ്പം പൃഥ്വി അഭിനയിക്കുന്ന ‘ടിയാന്‍’. പിന്നെ ജമേഷ് കോട്ടയ്ക്കലിന്‍റെ ബ്യൂട്ടിഫുള്‍ ഗെയിം. ജിനു ഏബ്രഹാമിന്‍റെ ‘ആദം’ ആണ് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന മറ്റൊരു സിനിമ.

റോഷ്നി ദിനകര്‍ എന്ന നവാഗത സംവിധായികയുടെ സിനിമയിലും പൃഥ്വിരാജ് തന്നെ നായകന്‍. പിന്നീടുള്ളത് മൂന്ന് വമ്പന്‍ പ്രൊജക്ടുകളാണ്. ബ്ലെസിയുടെ ‘ആടുജീവിതം’, ഹരിഹരന്‍റെ ‘സ്യമന്തകം’, ആര്‍ എസ് വിമലിന്‍റെ ‘കര്‍ണന്‍’.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :