‘കലി’യടങ്ങുന്നില്ല, കോടികള്‍ ലാഭം, ബോക്സോഫീസില്‍ ദുല്‍ക്കര്‍ ഭരണം - ഏവരും പറയുന്നു “ദുല്‍ക്കര്‍ പഴയ ദുല്‍ക്കറല്ല” !

ബോക്സോഫീസില്‍ കലിയടങ്ങുന്നില്ല!

Kali, Dulquer Salman, Sai Pallavi, Malar, Premam, England, കലി, ദുല്‍ക്കര്‍ സല്‍മാന്‍, സായ് പല്ലവി, മലര്‍, പ്രേമം, ഇംഗ്ലണ്ട്
Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (17:03 IST)
ചിലര്‍ക്ക് സംശയമായിരുന്നു, ‘കലി’ എന്ന സിനിമ വേണ്ടത്ര സ്വീകരിക്കപ്പെടുമോ എന്ന്. കാരണം, സമീര്‍ തഹിര്‍ അങ്ങനെ കൊമേഴ്സ്യല്‍ ചേരുവകള്‍ക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യുന്ന സംവിധായകനല്ല. അദ്ദേഹത്തിന്‍റെ മുന്‍‌ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്സുകളില്‍ ആഘോഷിക്കപ്പെട്ടെങ്കിലും സാധാരണ പ്രേക്ഷകര്‍ക്കിടയില്‍ അത്രവലിയ വിജയമായിരുന്നില്ല.

എന്നാല്‍ ‘കലി’ എല്ലാം തിരുത്തിക്കുറിക്കുകയാണ്. ദുല്‍ക്കര്‍ പഴയ ദുല്‍ക്കറല്ല എന്ന് ഏവരും പറയുന്ന രീതിയില്‍ ഭൂമി കുലുക്കുന്ന വിജയം!

റിലീസായി നാലുനാള്‍ പിന്നിടുമ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നുമാത്രം ‘കലി’ വാരിക്കൂട്ടിയത് 6.82 കോടി രൂപ. കേരളത്തിന് പുറത്തുള്ള കളക്ഷന്‍ തിട്ടപ്പെടുത്തിയിട്ടില്ല.

റിലീസ് ദിവസം 2.34 കോടിയായിരുന്നു കലിയുടെ കളക്ഷന്‍. എന്നാല്‍ രണ്ടാം ദിവസം ഈസ്റ്റര്‍ ആയതിനാല്‍ കളക്ഷന്‍ കുറഞ്ഞു - 1.95 കോടി മാത്രം. മൂന്നും നാലും നാളുകളില്‍ നേടിയത് 2.53 കോടി രൂപ. മൊത്തം നാലുദിവസങ്ങള്‍ കൊണ്ട് 6.82 കോടി.

ആദ്യ ആഴ്ചയില്‍ തന്നെ കലി 10 കോടിക്കുമേല്‍ കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മലയാളത്തിലെ തന്നെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയിലേക്ക് കലിയും എത്തുമെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :