കമ്മാട്ടിപ്പാടത്ത് ദുല്‍ക്കര്‍ എന്ത് അധോലോക പ്രവര്‍ത്തനമാണ് ചെയ്യുന്നത്?

Kammatty Paadam, Dulquer, Rajiv Ravi, Kali,  കമ്മാട്ടിപ്പാടം, ദുല്‍ക്കര്‍ സല്‍മാന്‍, കമ്മാട്ടി പാടം, രാജീവ് രവി, കലി
Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (21:43 IST)
രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കമ്മാട്ടിപ്പാടം എന്ന് പേരിട്ടു. ഈ സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണെന്നാണ് സൂചന. മുംബൈയിലും കൊച്ചിയിലുമാണ് സിനിമ ചിത്രീകരിക്കുന്നത്.

പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ഏറെ നിരൂപകപ്രശംസ നേടിയ അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അധോലോകത്തിന്‍റെ കഥ പറയുന്ന ചിത്രമെന്ന രീതിയിലാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പവിത്രം, ഉള്ളടക്കം, അങ്കിള്‍ ബണ്‍, അഗ്നിദേവന്‍ തുടങ്ങിയ സിനിമകളുടെ രചയിതാവും ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനുമാണ് രചയിതാവായ പി ബാലചന്ദ്രന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :