‘സി ഐ ഡി മൂസ’ വീണ്ടും വരുന്നു

PROPRO
വിജയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ വിജയിച്ച ചരിത്രം മലയാളത്തില്‍ കുറവാണെങ്കിലും ഒരു ഭാഗ്യ പരീക്ഷണത്തിന്‌ തന്നെയാണ്‌ ദിലീപിന്‍റെ നീക്കമെന്നറിയുന്നു.

ദിലീപ്‌ നിര്‍മ്മിച്ച്‌ അഭിനയിച്ച വിജയ ചിത്രമായ ‘സി ഐ ഡി മൂസ’യുടെ രണ്ടാം ഭാഗത്തെ കുറിച്ച്‌ താരം ആലോചിക്കുന്നു എന്നാണ്‌ ഏറ്റവും പുതിയ വാര്‍ത്ത.

മൂലംകുഴിയില്‍ സഹദേവന്‍ എന്ന സി ഐ ഡി മൂസയിലെ കുറ്റാന്വേഷകന്‍റെ വേഷം ദിലീപിനെ വീണ്ടും അണിയിക്കാനുള്ള ശ്രമത്തിലാണ്‌ സംവിധായകന്‍ ജോണി ആന്റണി.

‘സി ഐ ഡി മൂസ ഫ്രം സ്‌കോട്‌ലാന്‍റ്’ എന്നായിരിക്കും സിനിമയുടെ പേര്‌ എന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്‌. ദിലീപിന്‍റെ പ്രിയ തിരക്കഥാകൃത്തുക്കളായ സിബി കെ തോമസും ഉദയകൃഷ്‌ണയും രണ്ടാം ഭാഗത്തേകുറിച്ച്‌ ആലോചിച്ച്‌ തുടങ്ങി.

WEBDUNIA|
അടുത്ത വര്‍ഷം അവസാനത്തോടെ ആരംഭിച്ച്‌ 2010ല്‍ റിലീസ്‌ ചെയ്യത്തക്ക വിധമാണ്‌ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്‌. കേരളത്തിലെ ബാലപ്രേക്ഷകരെ ദിലീപ്‌ ആരാധകരാക്കിയ സി ഐ ഡി മൂസ ഒരിടവേളക്ക്‌ ശേഷം വീണ്ടും അവതരിക്കുന്നത്‌ കാത്തിരിക്കാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :