പുതിയ ചിത്രം ‘ജാഫ്ന’, മോഹന്‍ലാല്‍ പ്രഭാകരനാകുന്നു?

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
മോഹന്‍ലാല്‍ എല്‍ ടി ടി ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരനായി അഭിനയിക്കാന്‍ പദ്ധതിയിടുന്നതായി സൂചന. വേലുപ്പിളള പ്രഭാകരന്‍ വധിക്കപ്പെടുന്നതിന്‌ മുന്‍പുള്ള എല്‍ ടി ടി ഇയുടെ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്ന മലയാള ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജോണ്‍ ഏബ്രഹാമാണ് ‘ജാഫ്‌ന’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത്. ജോണ്‍ ഏബ്രഹാം മുമ്പ് നിര്‍മ്മിച്ച ‘വിക്കി ഡോണര്‍’ എന്ന സിനിമ സംവിധാനം ചെയ്ത ഷൂജിത് സര്‍ക്കാരാണ് ജാഫ്നയും ഒരുക്കുന്നത്.

ജോണിനൊപ്പം 'ജാഫ്‌ന'യില്‍ മോഹന്‍ലാല്‍ സഹ നിര്‍മ്മാതാവായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഓഫ്‌ ബീറ്റ്‌ പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ഈ സിനിമ.

“ഞാന്‍ ഒരു മലയാള സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുകയാണ്. രാജ്യത്തെ ഏറ്റവും മികച്ച നടന്‍‌മാരില്‍ ഒരാള്‍ അവിടെയുണ്ട് - സാക്ഷാല്‍ മോഹന്‍ലാല്‍!. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്” - ജോണ്‍ ഏബ്രഹാം വ്യക്തമാക്കുന്നു.

വേലുപ്പിള്ള പ്രഭാകരനുമായി ഏറെ രൂപസാദൃശ്യമുണ്ട് മോഹന്‍ലാ‍ലിന്. അതുകൊണ്ടുതന്നെ എല്‍ ടി ടി ഇ പശ്ചാത്തലത്തിലുള്ള സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക പ്രഭാകരന്‍റെ റോള്‍ തന്നെയായിരിക്കും എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :