ത്രീ ഇഡിയറ്റ്സ്: സംവിധാനം ഷങ്കര്‍, നായകന്‍ വിജയ്!

WEBDUNIA|
IFM
ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ ബോളിവുഡ് ചിത്രം ‘ത്രീ ഇഡിയറ്റ്സ്’ ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്ക്. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രം ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായ ഷങ്കര്‍ സംവിധാനം ചെയ്യും. ഇളയദളപതി വിജയ് ആണ് നായകന്‍.

‘യന്തിരന്‍’ എന്ന മെഗാ പ്രൊജക്ടിന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. മറ്റൊരാളുടെ കഥയില്‍ സിനിമ ചെയ്യാന്‍ താല്‍‌പര്യമില്ലെന്നൊക്കെ ആദ്യം ഷങ്കര്‍ പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ വിജയ്‌യുടെയും നിര്‍മ്മാതാക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജെമിനി ഫിലിം സര്‍ക്യൂട്ടാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

തമിഴില്‍ വിജയ് നായകനാകുമ്പോള്‍ തെലുങ്കില്‍ മഹേഷ് ബാബുവാണ് നായകവേഷത്തില്‍. ഹിന്ദിയില്‍ മാധവന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിലും തെലുങ്കിലും മാധവന്‍ തന്നെ അവതരിപ്പിക്കും.

2009 ഡിസംബര്‍ 25ന് റിലീസായ ത്രീ ഇഡിയറ്റ്സ് രാജ്‌കുമാര്‍ ഹിറാനിയാണ് സംവിധാനം ചെയ്തത്. 35 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച സിനിമ 400 കോടിയിലധികമാണ് ഗ്രോസ് കളക്ഷന്‍ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :