Last Updated:
തിങ്കള്‍, 12 ജനുവരി 2015 (17:57 IST)
മിഷ്കിന് സംവിധാനം ചെയ്ത 'പിസാസ്' (പിശാച്) തമിഴകത്ത് സൂപ്പര്‍ഹിറ്റാണ്. വെറും രണ്ടരക്കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ 10.22 കോടിയാണ് ഇതുവരെ ഗ്രോസ് കളക്ഷന്‍ നേടിയത്. സണ്‍ ടി വി ഇതിന്റെ സാറ്റലൈറ്റ് അവകാശം മൂന്നുകോടി രൂപയ്ക്ക് സ്വന്തമാക്കി.
ചിത്രത്തില്‍ പിശാചായി അഭിനയിച്ചത് മലയാളിയായ പ്രയാഗ മാര്‍ട്ടിനാണ്. വിജയത്തിളക്കത്തില്‍ പ്രയാഗ അടുത്തതായി ചെയ്യുന്നത് ഒരു മലയാള ചിത്രമാണ്. 'കാര്‍ട്ടൂണ്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്.
കാര്‍ട്ടൂണ്‍ ഒരു റോഡ് മൂവിയാണ്. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലാസര്‍ ഷൈന്‍, രതീഷ് രവി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു.
അതേസമയം, പ്രയാഗയുടെ 'പിസാസ്' കേരളത്തില്‍ റിലീസ് ചെയ്തിട്ടുണ്ട്. കേരളത്തിലും ചിത്രം വന്‍ ഹിറ്റാകുകയാണ്.