യൂസഫലിയുടെ ചലച്ചിത്രഗാനങ്ങള്‍

WEBDUNIA|
യൂസഫലിയുടെ കവിതകളേക്കാള്‍ അദ്ദേഹത്തിന്‍റെ ചലച്ചിത്രഗാനങ്ങള്‍ ജ-നപ്രീതി നേടിയത് സ്വാഭാവികം മാത്രം.

പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍...., ഓമലാളേ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍...., പൊന്നില്‍ കുളിച്ച രാത്രി പുളകം വിരിഞ്ഞ രാത്രി..., ആലിലക്കണ്ണാ നിന്‍റെ മുരളിക കേള്‍ക്കുമ്പോള്‍ ...., പേരറിയാഞ്ഞൊരു നൊമ്പരത്തെ പ്രേമമെന്നാരോ...., അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍.., കണ്ണീര്‍ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി..., സുറുമയെഴുതിയ മിഴികളേ പ്രണയ മധുര തേന്‍ തുളുമ്പും.. - കദീജ-. തുടങ്ങിയ വ ജ-നപ്രിയ ഗാനങ്ങളാണ് .

ധ്വനിയില്‍ നൗഷാദ് സംഗീതം നല്‍കിയ ജ-ാനകീ ജ-ാനേ, കണ്ണിനുകണ്ണായ കണ്ണാ - പ്രിയ,
കൃഷ്ണകൃപാ സാഗരം. - സര്‍ഗം.. തുടങ്ങി ഒട്ടേറെ ഭക്തിരസപ്രധാനമായ ഗാനങ്ങളും യൂസഫലി എഴുതി. -

അനുരാഗ ഗാനം പോലെ...., കളിചിരി മാറാത്ത പ്രായം .,- ഉദ്യോസസ്ഥ,
ഇക്കരയാണെന്‍റെ താമസം - കാര്‍ത്തിക,
തമ്പ്രാന്‍ തൊടുത്തത് മലരമ്പ് - സിന്ദൂര്‍ച്ചെപ്പ്,
സ്വര്‍ഗ്ഗം താനിറങ്ങി വന്നതോ - വനദേവത,
പതിനാലാം രാവുദിച്ചത് മാനത്തോ കല്ലയി കടവത്തോ.- മരം ,
കുന്നത്തൊരു കാവുണ്ട്.., പകലവനിന്നു അകിലു പുതച്ച മുറിക്കുള്ളില്‍ - അസുരവിത്ത്,
സിബിയെന്നു പേരായി പണ്ടു പണ്ടൊരു ..-പൂമ്പാറ്റ ,
കണ്ണുനീരിനു ടാറ്റാ ചുടു കണ്ണുനീരിനു- കാമധേനു ,
കടലേ നീലക്കടലേ -ദ്വീപ്,
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ - ഇതാഇവിടെ വരെ ,
അയലത്തെ ജ-നലിരൊമ്പിളി വിടര്‍ന്നു - ആ നിമിഷം,
അനുരാഗക്കളരിയില്‍ അങ്കത്തിന്-തച്ചോളി അമ്പു ,
മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍ -സായൂജ-്യം,
ഉല്ലാസപൂത്തിരികള്‍ കണ്നിലണിഞ്ഞവളെ , റസൂലെ നിന്‍ കനിവാലെ- സഞ്ചാരി,
മാനത്തേ ഹൂറി പോലെ -ഈ നാട്

എന്നിങ്ങനെ ജ-നപ്രീതി നേടിയ ഒട്ടേറെ ഗാനങ്ങള്‍ യൂസഫലിയുടേതായിട്ടുണ്ട്.

നാലു സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. സിന്ദൂരച്ചെപ്പ്, വനദേവത, മരം, നീലത്താമര എന്നിവ.. സിന്ദൂരച്ചെപ്പിന് തിരക്കഥയെഴുതുകയും ബാക്കി മൂന്നെണ്നത്തിന്‍റെ സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.

എന്‍.പി.മുഹമ്മദിന്‍റെ നോവലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച മരത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. എം.ടി. യുടെ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച നീലത്താമര ചലച്ചിത്ര നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :