കുട്ടനാടന്‍ പുഞ്ചയിലെ...

വയലാറിന്‍റെ പാട്ടുകള്‍

WEBDUNIA|
കാവാലം ചുണ്ടന്‍ എന്ന ചിത്രത്തില്‍ യേശുദാസും സംഘവും പാടുന്ന വഞ്ചിപ്പാട്ട് കാലാതിവര്‍ത്തിയാണ്. ഇന്നും കുട്ടനാട്ടിലെ ജലോത്സവങ്ങളില്‍ തുഴയാളുകളെയും കാണികളെയും ആവേശത്തിലാറാടിക്കുന്ന കുട്ടനാടന്‍ പുഞ്ചപ്പാട്ടിന് നിറ യൗവനമാണ്. ലജ്ജാവതിക്കും, ഇഷ്ടമല്ലെടായ്ക്കും ഒപ്പം ഗാനമേളകളില്‍ ഇപ്പോഴും ആസ്വാദകര്‍ ആവശ്യപ്പെടുന്ന ഗാനമാണ് കുട്ടനാടന്‍ പുഞ്ചയിലെ... നതോന്നത താളത്തിന്‍റെ ആര്‍ജ്ജവം ആവാഹിച്ച ആ ഗാനം മലയാളികള്‍ മനസ്സില്‍ ഏറ്റു പാടുന്നു.

ചിത്രം: കാവാലം ചുണ്ടന്‍
ഗാന രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയത്: യേശുദാസും സംഘവും

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം
കുരവ വേണം

വരവേല്‍ക്കാനാളുവേണം
കൊടിതോരണങ്ങള്‍ വേണം
വിജയശ്രീലാളിതരായ്
വരുന്നു ഞങ്ങള്‍ കറുത്ത
ചിറകുവച്ചൊ-
രരയന്നക്കിളിപോലെ കുതിച്ചു
കുതിച്ചുപായും കുതിരപോലെ

തോല്‍വി എന്തെന്നറിയാത്ത
തലതാഴ്ത്താനറിയാത്ത കാവാലം
ചുണ്ടനിതാ ജയിച്ചുവന്നു
പമ്പയിലെ പൊന്നോളങ്ങള്‍
ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍
പൊട്ടു കുത്തുന്നു

തെങ്ങോലകള്‍ പൊന്നോലകള്‍
മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം
വീശിത്തരുന്നു

ചമ്പക്കുളം പള്ളിക്കൊരു
വള്ളംകളിപ്പെരുന്നാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരുമാടിക്കുട്ടനിന്ന്
പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി
ഗരുഡന്‍ തൂക്കം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :