എ ആര്‍ റഹ്മാന്റെ മ്യൂസിക് ആല്‍ബം ‘ഇന്‍ഫിനിറ്റ് ലവ്‘

കൊച്ചി| WEBDUNIA|
PRO
ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാന്റെ പുതിയ മ്യൂസിക് ആല്‍ബം പുറത്തിറക്കി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഹ്മാന്‍ ‘ഇന്‍ഫിനിറ്റ് ലവ്‘ എന്ന സംഗീത ആല്‍ബം പുറത്തിറക്കുന്നത്.

വന്ദേ മാതരം(1997) എന്ന ആല്‍ബത്തിന് ശേഷം പുറത്തിറങ്ങുന്ന ആല്‍ബാണ് ഇന്‍ഫിനിറ്റ് ലവ്. റിലയന്‍സുമായി ചേര്‍ന്നാണ് പുതിയ ആല്‍ബം റഹ്മാന്‍ പുറത്തിറക്കിയിരിക്കുന്നത്.

ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാനങ്ങളാണ് ആല്‍ബത്തിലേതെന്നും ഒരു പാട്ട് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതാണെന്നും ഈ ആല്‍ബം തനിക്ക് ഏറെ വൈകാരികമായ ഒന്നാണെന്നാണ് എ ആര്‍ റഹ്മാന്‍ പറഞ്ഞു

ബെഹദ് പ്യാര്‍ എന്ന പേരിലാണ് ആല്‍ബം ഹിന്ദിയിലിറക്കുന്നത്. മുബൈ, ജമൈക, ഹോംങ്കോംഗ് എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

എ ആര്‍ റഹ്മാനൊപ്പം സഹകരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പറഞ്ഞു. പുതിയ ആല്‍ബം ലോക സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടിയുളളതാണെന്നും ലോകം മുഴുവന്‍ റഹ്മാന്‍ സംഗീതം മുഴങ്ങട്ടേയെന്നും നിത ആശംസിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :