ഇവയില്‍ പുത്തഞ്ചേരിയുടെ കയ്യൊപ്പുണ്ട്

Gireesh Puthanchery
WEBDUNIA|
PRO
PRO
സാഹിത്യഭംഗിയും വികാരനിര്‍ഭരതയും ഒത്തിണങ്ങിയ ലളിതമധുരമായ വരികളിലൂടെ ഒട്ടനവധി ഗാനവീചികള്‍ സൃഷ്ടിച്ച് ഒരു കിനാവിലെന്നപോലെ പടികടന്ന് പോയ ഗിരീഷ് പുത്തഞ്ചേരിയെ മലയാളിക്ക് മറക്കാനാകുമോ? ട്യൂണിട്ടാലും ട്യൂണിട്ടില്ലെങ്കിലും, അടുപ്പക്കാര്‍ ‘പുത്തന്‍’ എന്ന് വിളിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയില്‍ നിന്ന് ഒഴുകിത്തുളുമ്പിയത് പുതുപുത്തന്‍ ആശയ-വികാരങ്ങള്‍ സമ്മേളിച്ച ഗാനങ്ങളായിരുന്നു. പുത്തഞ്ചേരിയുടെ ഗാനപ്രപഞ്ചത്തില്‍ നിന്ന് എന്നുമോര്‍ക്കാവുന്ന കുറച്ച് ഗാനങ്ങള്‍ ഇതാ.

നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്
പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലര്‍മഞ്ഞുമാലയിട്ട് / നിലാവു പോല്‍ മെല്ലെയന്നവള്‍ മുന്നില്‍ വന്നപ്പോള്‍ / മെടഞ്ഞിട്ട കാര്‍ക്കൂന്തല്‍ ചുരുള്‍ത്തുമ്പു കണ്ടിട്ടോ / തുടുചെമ്പകപ്പൂവാം കവിള്‍ക്കൂമ്പു കണ്ടിട്ടോ / മനസ്സാകവേ കുളിരുമമൃത മഴയായ് (സംഗീതം - ജെറി അമല്‍ദേവ്, പാടിയത് കെ ജെ യേശുദാസ്)

സമ്മര്‍ ഇന്‍ ബെത്‌ലഹേം
ഒരു രാത്രികൂടി വിട വാങ്ങവേ / ഒരു പാട്ടുമൂളി വെയില് വീഴവേ / പതിയേ പറന്നെന്നരികില്‍ വരും / അഴകിന്റെ തൂവലാണ് നീ (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്)

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
പിന്നെയും പിന്നെയും ആരോ കിനാവിന്റെ / പടി കടന്നെത്തുന്ന പദനിസ്വനം / പിന്നെയും പിന്നെയും ആരോ നിലാവത്ത് / പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്)

രാവണപ്രഭു
അറിയാതെ അറിയാതെ ഈ / പവിഴവാര്‍ത്തിങ്കളറിയാതെ / അലയാന്‍ വാ അലിയാന്‍ വാ ഈ / പ്രണയതല്പത്തിലമരാന്‍ വാ.. (സംഗീതം: സുരേഷ് പീറ്റേഴ്സ്, പാടിയത്: പി ജയചന്ദ്രന്‍, കെ എസ് ചിത്ര)

പ്രണയവര്‍ണ്ണങ്ങള്‍
ആരോ വിരല്‍ നീട്ടി മന‍സിന്‍ മണ്‍വീണയില്‍ / ഏതോ മിഴി നീരിന്‍ ശ്രുതി മീട്ടുന്നു മൂകം / തളരും തനുവോടേ ഇടറും മനമോടേ വിട വാങ്ങുന്ന സന്ധ്യേ / വിരഹാര്‍ദ്രയായ സന്ധ്യേ (സംഗീതം: വിദ്യാസാഗര്‍, പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര)

മായാമയൂരം
ആമ്പലൂരമ്പലത്തില്‍ ആറാട്ട് / ആതിരപ്പൊന്നൂഞ്ഞാലുണര്‍ത്തു പാട്ട് / കനകമണിക്കാപ്പണിയും കന്നി നിലാവേ നിന്റെ / കടക്കണ്ണിലാരെഴുതി കാര്‍നിറക്കൂട്ട് (സംഗീതം - രഘുകുമാര്‍, പാടിയത് - കെ ജെ യേശുദാസ്)

ചിന്താവിഷ്ടയായ ശ്യാമള
ആരോടും മിണ്ടാതെ... മിഴികളില്‍ നോക്കാതെ / മഞ്ഞില്‍ മായുന്ന മൂകസന്ധ്യേ / ഈറന്‍‌നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു / പിന്‍‌വിളി കേട്ടില്ലേ.. മറുമൊഴി മിണ്ടീല്ലേ.. (സംഗീതം - ജോണ്‍സന്‍, പാടിയത് - കെ ജെ യേശുദാസ്)

കാലാപാനി
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ / ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി / വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി (സംഗീതം - ഇളയരാജ, പാടിയത് - എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര)

ബാലേട്ടന്‍
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ / കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ / കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല / പോല്‍ ഒറ്റക്കു നിന്നില്ലെ / ഞാനിന്നൊറ്റക്കു നിന്നില്ലെ (സംഗീതം - എം ജയചന്ദ്രന്‍, പാടിയത് - കെ ജെ യേശുദാസ്)

അടുത്ത പേജില്‍ വായിക്കുക “തേന്മാവിന്‍കൊമ്പത്ത്, എഴുപുന്ന തരകന്‍ എന്നിവയിലെ ഗാനങ്ങള്‍”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :