'തേച്ചോ നീ',അപ്പാനി ശരത് എഴുതി പാടിയ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (10:07 IST)

അപ്പാനി ശരത് എഴുതി അദ്ദേഹം തന്നെ പാടിയ 'ബ്ലാസ്റ്റേഴ്സി'ന്റെ വീഡിയോ ഗാനം ശ്രദ്ധ നേടുന്നു.'തേച്ചോ നീ' എന്ന് തുടങ്ങുന്ന ഗാനം അപ്പാനി ശരത്തും സിനോജ് വര്‍ഗ്ഗീസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.ഫോര്‍ മ്യൂസികാണ് സംഗീതം ഒരുക്കുന്നത്.അജു വര്‍ഗീസ്, സലിം കുമാര്‍ എന്നിവര്‍ക്കൊപ്പം അപ്പാനി ശരത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നന്ദകുമാര്‍ എ പി, മിഥുന്‍ ടി ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദകുമാര്‍ എ പി ആണ് കഥ തിരക്കഥ സംഭാഷണം നിര്‍വഹിച്ചത്.ഐ പിക് പ്രൊഡക്ഷന്‍സ് ന്റെ ബാനറില്‍ മിഥുന്‍ ടി ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്.അമീറാ ,അഞ്ജന ,സിനോജ് കുഞ്ഞൂട്ടി ,ബീറ്റോ ഡേവിസ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :