ഒരു മില്യണ്‍ കാഴ്ചക്കാരുമായി 'കാണെക്കാണെ' ലെ ആദ്യഗാനം, സന്തോഷം പങ്കുവെച്ച് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (11:17 IST)

ടോവിനോ തോമസിന്റെ 'കാണെക്കാണെ' സോണി ലിവ്‌സിലൂടെ സെപ്റ്റംബര്‍ 17നാണ് റിലീസ് ചെയ്തത്. സിനിമയിലെ പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന് തുടങ്ങുന്ന ഗാനം ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്.സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ് എത്തി.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിത്താരയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ബോബി-സഞ്ജയ്‌യുടെ രചനയില്‍ മനു അശോകന്‍ സംവിധാനം ചെയ്ത സിനിമയുടെ സ്ട്രീമിംഗ് തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :