ഒ.ടി.ടി റിലീസിനൊരുങ്ങി അനുശ്രീയുടെ താര, 'കിടാവ് മേഞ്ഞ പുല്‍പ്പരപ്പില്‍' എന്ന ഗാനം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (12:44 IST)

അനുശ്രീയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് താര.ഉടന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെത്തും.ദെസ്വിന്‍ പ്രേം സംവിധാനം ചെയ്ത സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു. 'കിടാവ് മേഞ്ഞ പുല്‍പ്പരപ്പില്‍' എന്ന് തുടങ്ങുന്ന പാട്ടിന്റെ പ്രമേയം ലിംഗസമത്വമാണ്.

ബിനീഷ് പുതുപ്പണത്തിന്റെ വരികള്‍ക്ക് വിഷ്ണു വി.ദിവാകരനാണ് സംഗീതം നല്‍കിയത്.
ചെന്നൈ നഗരത്തില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയുടെയും ശിവയുടെയും ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. 'സിതാര'യായിഅനുശ്രീയും 'ശിവ'യായി സനല്‍ അമനും വേഷമിടുന്നു.

ബിനീഷ് പുതുപ്പണം ആണ് ചിത്രത്തിന്റെ സംഭാഷണവും ഗാനരചനയും നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ബിബിന്‍ ബാലകൃഷ്ണന്‍, സംഗീതം വിഷ്ണു വി ദിവാകരന്‍. എഡിറ്റിംഗ് വിനയന്‍ എം ജെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :