എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ

WEBDUNIA| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2007 (13:43 IST)
ചിത്രം ക്ലാസ്മേറ്റ്‌സ
പാടിയവര്‍: വിനീത് ശ്രീനിവാസനും സംഘവും

എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവെച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ അത്തറൊന്നു വേണ്ടേ
എന്‍റെ കൂട്ടുകാരാ സുല്‍ത്താന്‍റെ ചേലുകാരാ
എന്‍റെ പുഞ്ചിരിപ്പാലിനുള്ളിലെ
നിന്‍റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാന്‍
നിന്‍റെ നെഞ്ചിലെ ധപ്പുകൊട്ടുമായ് എന്നുമെന്‍റെയാവാന്‍

ഒപ്പനയ്‌ക്കു നീ കൂടുവാന്‍
മയിലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവെച്ചുവെന്നോ (എന്‍റെ)

തൊട്ടുമീട്ടുവാനുള്ള തന്ത്രികള്‍
തൊട്ടുമീട്ടുവാനുള്ള തന്ത്രികള്‍ പൊട്ടുമെന്നപോലെ
തൊട്ടടുത്തു നീ നിന്നുവെങ്കിലും
കൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍
കൈത്താളമിട്ടൊന്നു പാടുവാന്‍
എത്രവട്ടമെന്‍ കാല്‍ച്ചിലങ്കകള്‍ മെല്ലെ കൊഞ്ചിയെന്നോ (എന്‍റെ)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :