സുവിശേഷത്തിന്‍റെ വിശുദ്ധിക്കായ് മഹാസംഗമം

മരാമണ്‍ കണ്‍‌വെന്‍‌ഷന്‍ ഇന്നു തുടങ്ങുന്നു

maramon
PROPRO
മാരാമണ്‍ ബന്ധങ്ങളുടെ ഉല്‍സവവും ഒത്ധമയുടെയും സ്നേഹത്തിന്‍റെയും ആഘോഷവുമാണ്.കലുഷിത ലോകത്ത് കത്ധണയുടെ തണല്‍പരത്താനുള്ള വിളി ആണ് മാരാമണ്‍ കണ്‍വന്‍ഷന്‍റെ മുഖമുദ്ര. മാരാമണ്ണിലെ ശുദ്ധമായ വചനവും നിര്‍മലമായ മണല്‍പ്പരപ്പും മാറ്റമില്ലാത്ത യാഥാര്‍ഥ്യമായി തുടത്ധന്നു എന്നത് ആയിരങ്ങളെ വചനത്തില്‍ ഉറപ്പിക്കുന്നു.

അച്ചടക്കത്തിന്‍റെയും ആത്മ നിയന്ത്രണത്തിന്‍റെയും ആത്മ വിദ്യാലയമായി മാറുന്നു മാരാമണ്‍.ഓരോ കണ്‍വന്‍ഷനും ഓരോ ജീവിതവും പ്രാസംഗികത്ധടെ ഓരോ വാക്കുകളും ഗായക സംഘത്തിന്‍റെ ഓരോ താളവും നമ്മെ പുതുക്കത്തിന്‍റെയും നവീകരണത്തിന്‍റെയും തീരങ്ങളിലേക്ക് നയിക്കുന്നു.

ഈ മഹായോഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സുവിശേഷ സംഘത്തിന്‍റെ ചുമതലയില്‍ ഭാരതത്തിലെ 17 സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലധികം ഗ്രാമങ്ങളില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശ്രമങ്ങള്‍ തുടങ്ങിയവയിലൂടെ 52 മിഷനറി അച്ചന്‍മാരും 200ല്‍ അധികം സുവിശേഷകരും 400 അനുബന്ധ പ്രവര്‍ത്തകരും ഭാരത സുവിശേഷവത്കരണത്തിനായി പ്രവര്‍ത്തിക്കുന്നു.

മാരാമണ്‍ കണ്‍വന്‍ഷന്‍റെ തനതായ പ്രത്യേകതകള്‍ അതിനെ അതുല്യവും അമൂല്യവുമാക്കുന്നു. ലക്ഷത്തിലധികം ജനങ്ങള്‍ തിക്കും തിരക്കും കൂടാതെ ശാന്തമായി ഇരുന്നു വചനം ശ്രവിക്കുന്ന മഹാസമ്മേലനമാണിത് ഓലമേഞ്ഞ പന്തലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് സമീപ ഇടവകകളാണ്.

പന്തലിലേക്ക് നടന്ന് ഇറങ്ങാനായി താല്‍ക്കാലിക മരപ്പാലങ്ങള്‍ തീര്‍ത്തിരിക്കുന്നു , ഡിഎസ്എംസിയുടെ നേതൃത്വത്തില്‍ ചിട്ടയായി ഗാന പരിശീലനം നടത്തിയ 101 അംഗങ്ങള്‍ അടങ്ങിയ ഗായകസംഘം തയാറായി നില്‍ക്കുന്നു, പാട്ടു പുസ്തകം, സഭയിലെ അംഗീകൃത സംഘടനകള്‍ക്കും ഭദ്രാസനങ്ങള്‍ക്കും സംഘടനകള്‍ക്കുമായി സ്റ്റാളുകള്‍ ഇവയൊക്കെ കണ്‍വന്‍ഷന്‍റെ പ്രത്യേകതകളാണ്. വിവിധ സംസ്ഥാനങ്ങളിലെ മിഷന്‍ ഫീല്‍ഡുകളെപ്പറ്റി വിശദീകരിക്കുന്ന പ്രദര്‍ശന സ്റ്റാള്‍ മണല്‍പ്പുറത്ത് സജ്ജമാക്കിയിട്ടുണ്ട്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :