ഇന്ന് വിശുദ്ധ ജോസഫ് ദിനം

WEBDUNIA|

ഇന്ന് സെന്‍റ് ജോസഫ് ദിനം. മേരിയുടെ ഭര്‍ത്താവും യേശുക്രിസ്തുവിന്‍റെ വളര്‍ത്തച്ഛനുമാണ് ജോസഫ്. ലോകത്തെന്പാടും ചില വിഭാഗം ക്രിസ്ത്യാനികള്‍ ഈ ദിനം ആചരിക്കുന്നു. വിശുദ്ധരുടെ കലണ്ടറില്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നു.

മാര്‍ച്ച് 19 റോമന്‍ കത്തോലിക്കര്‍ക്ക് വിരുന്നു ദിനമാണ്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭക്കാര്‍ക്ക് ഇത് ക്രിസ്മസിന് ശേഷമുള്ള ഞായറാഴ്ചയാണ്.

1621 ല്‍ സെന്‍റ് ബെര്‍ഡിനാന്‍ഡോ സൈനയാണ് പാഴ്ചാത്യ നാടുകളില്‍ വിശുദ്ധ ജോസഫിനെ ആദരിക്കുന്ന ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്.

സെന്‍റ് ജോസഫിനെ 1870 ല്‍ ആഗോള സഭയുടെ രക്ഷാധികാരിയായി പോപ്പ് പയസ് ഒന്‍പതാമന്‍ നിയമിച്ചു. ഈസ്റ്ററിന് ശേഷം വരുന്ന മൂന്നാമത്തെ ബുധനാഴ്ച സെന്‍റ് ജോസഫ് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

പിനീട് 1955 ല്‍ പോപ്പ് പയസ് പന്ത്രണ്ടാമന്‍ തൊഴിലാളി ദിനമായ മെയ് ഒന്നിന് ജോസഫ്സ് ദിനമായി പ്രഖ്യാപിച്ചു. മരപ്പണിക്കാരനും കെട്ടിട നിര്‍മ്മാതാവുമായിരുന്നല്ലോ ജോസഫ്.

സ്പെയിന്‍, ഇറ്റലി, ബെല്‍ജിയം പോര്‍ട്ടുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സെന്‍റ് ജോസഫ്സ് ഡേ പിതൃദിനാചരണത്തിന്‍റെ ഭാഗമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :