സുവിശേഷത്തിന്‍റെ വിശുദ്ധിക്കായ് മഹാസംഗമം

മരാമണ്‍ കണ്‍‌വെന്‍‌ഷന്‍ ഇന്നു തുടങ്ങുന്നു

maraman convention
PROPRO
കോഴഞ്ചേരി: മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു തുടങ്ങും.മാര്‍ത്തോമ്മാ സഭയുടെ നവീകരണ പാരന്പര്യത്തിന്‍റെയും സുവിശേഷീകരണത്തിലൂടെ നവീകൃതവാമുന്ന പാരസ്പര്യത്തിന്‍റെയും ഒത്തു ചേരലാണ് ഈ മഹായോഗം.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കല്ലിശേരില്‍ കടവില്‍ മാളികയില്‍ പന്ത്രണ്ടു ദൈവദാസന്മാര്‍ ഒരേ മനസ്സോടെ പ്രാര്‍ഥിച്ചു രൂപം കൊടുത്ത സുവിശേഷ ദര്‍ശനമാണ് ഇത്‍. പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലാണ് മാരാമണ്‍ എന്ന കൊച്ചുഗ്രാമം..

ലോകത്തിന്‍റെ ഏത് കോണിലുമുള്ള വിശ്വാസികളെ മാടി വിളിക്കുന്ന സ്നേഹ തീരമാണ് മാരാമണ്‍; ഓര്‍മകളെ സമൃദ്ധമാക്കുന്ന കാല പ്രവാഹം. കൈപിടിച്ച് ഈ തീരത്തേക്കു പടിയിറങ്ങുന്ന ഓരോ കുഞ്ഞും വിശുദ്ധിയുടെ കുളിര്‍മ്മയിലേക്കാണ് കാല്‍ വയ്ക്കുന്നത്.

വിശ്വ പ്രസിദ്ധിയുടെ ഉത്തുഗതയിലും നില്‍ക്കുന്പോഴും ലാളിത്യത്തിന്‍റെ തെളിനീരാണ് മാരാമണ്‍. ആയിരങ്ങളെ സുവിശേഷത്തിന്‍റെ ആത്മവിശുദ്ധിയിളെക്ക് ആനയിക്കുന്ന മഹാപ്രവാഹമായത് മാറുന്നു . കാലം മാരാമണ്‍ കണ്‍വന്‍ഷനെ 113-ാം വര്‍ഷത്തിലേക്ക് ആനയിക്കുന്പോള്‍ വിശ്വാസികളുടെ ജീവിതത്തെ തൊട്ടു കടന്നു പോകുന്ന പന്പാനദിയും ദൈവ കൃപയുടെ അലൗകിക പ്രവാഹമായി മാറുകയാണ്.

WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :