രക്ഷകനെത്തിയ ഓശാന ഞായര്‍

Jesus in Jesrusalem
WDWD
യേശുവും ശിഷ്യന്മാരും ജറുസലേമില്‍ വന്ന ദിവസത്തെയാണ് ഓശാന ഞായര്‍ അഥവാ പാം സണ്‍ഡേ എന്ന് അറിയപ്പെടുന്നത്.

യേശുവും ശിഷ്യന്മാരും ജറുസലേമില്‍ എത്തിയപ്പോള്‍ ആബാലവൃദ്ധം ജനങ്ങളും വഴിയോരത്ത് തടിച്ചു കൂടി ഓശാന (ഞങ്ങളെ രക്ഷിക്കൂ) എന്ന് വിളിച്ചു പറഞ്ഞതിനാലാണ് ഈ ദിവസത്തെ ഓശാന ഞായര്‍ എന്ന് വിളിക്കുന്നതെന്നാണ് വിശ്വാസം. ഓശാന എന്നാല്‍, ആപത്തില്‍ നിന്ന് രക്ഷിക്കൂ എന്നാണ് അര്‍ത്ഥമാക്കുന്നത്.

യേശു ജറുസലേമിലേക്ക് കടന്നുവന്നപ്പോള്‍ പാം ചെയ്യികളുടെ ഇലകള്‍ ആടിയുലഞ്ഞ് ദൈവപുത്രനെ സ്വാഗതം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ ഈ പുണ്യദിനത്തിന് പാം സണ്‍ഡേ എന്ന പേരും ലഭിച്ചു. മലയാളികള്‍ ഈ ദിനത്തെ കുരുത്തോല പെരുന്നാള്‍ എന്ന പേരിലും വിശേഷിപ്പിക്കുന്നു.

ഈസ്റ്ററിന് മുമ്പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. ഈ ആഴ്ച യേശുവിന്‍റെ പീഡ ദിനങ്ങളാണ്. അതിനാല്‍ ഇത് വിശുദ്ധ ആഴ്ചയായി ആചരിക്കുന്നു.

മിക്ക രാജ്യങ്ങളും ഓശാന ഞായര്‍ ആചരിക്കുന്നു. ഇംഗ്ളണ്ടിലെ കുട്ടികള്‍ പരസ്പരം പാം ചെടിയുടെ ഇല കൈമാറിയാണ് ഈ ദിവസത്തെ വരവേല്‍ക്കുന്നത്.പാരിസില്‍ പാം ചെടിയുടെ ഇലകള്‍ വീശി ഗാനാലാപം നടത്തുന്നു.
kuruthola perunaal
WDWD


ഓശാന ഞായര്‍ കഴിഞ്ഞു വരുന്ന വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം. ഈ ദിനത്തിലാണ് യേശുവിന്‍റെയും ശിഷ്യന്മാരുടെയും അന്ത്യ അത്താഴം നടന്നത്. ഇതിന് അടുത്ത ദിവസം ദുഖ വെള്ളിയാഴ്ചയായി ആചരിക്കുന്നു.

WEBDUNIA|
യൂദാസ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത് കുരിശിലേറ്റിയ ദിനമാണിത്. കുരിശിലേറ്റിയ യേശു മുന്നാമത്തെ ദിനത്തില്‍(ഈസ്റ്റര്‍) ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് വിശ്വാസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :