മാരാമണ്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

WEBDUNIA|
മാരാമണ്‍: വചനവര്‍ഷത്തിലൂടെ നാടിന് അനുഗ്രഹമായി മാറിയ 113 -ാം മാരാമണ്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച സമാപിച്ചു.

പതിനായിരക്കണക്കിനു വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നു നല്‍കിയ കണ്‍വന്‍ഷന്‍റെ സമാപന സമ്മേളനം ഇന്നു രണ്ടിനു നടന്നു. ഡോ. മിറോണ്‍ എസ്. ആസ്ബെര്‍ഗര്‍ പ്രഭാഷണം നടത്തും. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ സമാപന സന്ദേശം നല്‍കും. രാവിലെ 10നു നടക്കുന്ന യോഗത്തില്‍ പ്രഫ. മാക്ക ജെ. മസാംഗോ പ്രസംഗിച്ചു.

പ്രശസ്ത സുവിശേഷകനായ സ്റ്റാന്‍ലി ജോണ്‍സ് ഇന്ത്യയിലെത്തിയതിന്‍റെ ശതാബ്ദിയോടനുബന്ധിച്ചു സ്റ്റാന്‍ലി ജോണ്‍സ് അനുസ്മരണ സമ്മേളനംശനിയാഴ്ച നടന്നു.

കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച കണ്‍വന്‍ഷന്‍റെ സമാപന ദിവസമെത്തിയതോടെ പന്പാ മണല്‍പ്പുറം ജനസമുദ്രമായി വചന പ്രഘോഷണവും എക്യുമെനിക്കല്‍ സമ്മേളനവും സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള യോഗങ്ങളും യുവവേദിയും കുടുംബവേദിയും ബൈബിള്‍ ക്ളാസ്സുകളും ആയിരക്കണക്കിന് ആളുകളെയാണ് പ്രത്യേകം തയാറാക്കിയ പന്തലിലേക്ക് ആകര്‍ഷിച്ചത്.

തിരക്ക് പരിഗണിച്ചു കോഴഞ്ചേരി, മാരാമണ്‍ കരകളില്‍ നിന്നു പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നു. മ്മൊട്ടൊര്‍ പണിമുടക്കില്‍ നിന്നു പത്തനമ്തിട്ട ജില്ലയെ ഇന്നു ഒഴിവക്കിയിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :