മഞ്ഞനിക്കര പെരുന്നാളിന് കോടിയേറി

manjanikkara peruinnal kotiyet 2008
WDWD
പത്തനംതിട്ട: മഞ്ഞനിക്കര പെരുന്നാളിന്‌ ഞായറാഴ്ച വൈകീട്ട് ഭക്‌തിനിര്‍ഭരമായ തുടക്കം. ആറുമണിക്ക്‌ ഓമല്ലൂര്‍ കുരിശിങ്കലല്‍ ദയറായിലെ ഏലിയാസ്‌ ത്രിതീയന്‍ ബാവയുടെ കബറിങ്കലെ പ്രാര്‍ഥനയ്‌ക്കുശേഷം ഓമല്ലൂര്‍ കുരിശടിയില്‍ ദയറാതലവന്‍ ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസിയോസ്‌ മെത്രാപ്പോലീത്ത 76 മത് പെരുന്നാളിന് കൊടിയേറ്റി.

ഫാ. ജേക്കബ്‌ തോമസ്‌ മാടപ്പാട്ട്‌, ഇ.കെ. മാത്യൂസ്‌ കോര്‍ എപ്പിസ്‌കോപ്പ, പി.ജെ. ജോസഫ്‌ കോര്‍ എപ്പിസ്‌കോപ്പ, ഫാ. കെ.ജി. യോഹന്നാന്‍, ഫാ. എല്‍ദോ വര്‍ഗീസ്‌, ഫാ. റോയി ദാനിയല്‍, ഫാ. സാജന്‍ ടി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

WEBDUNIA|

തിങ്കളാഴച വൈകിട്ട്‌ ഏഴിന് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിക്കും. ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ഫാ. ഗീവര്‍ഗീസ്‌ നടുമുറിയില്‍ എന്നിവര്‍ പ്രസംഗിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :