ഇന്ന് കരിക്കുറി പെരുന്നാള്‍

WEBDUNIA|
ക്രിസ്ത്യാനികളുടെ വിശുദ്ധവാരാചരത്തിലെ മൂന്നം ദിവസമായ ഇന്ന് ആഷ് വെന്നസ്ഡേ എന്ന കരിക്കുറി പെരുന്നളാണ് . ഈ ദിവസം വലിയ ബുധന്‍ എന്നും അറിയപ്പെടുന്നു

കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, യേശുദേവന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാവുക.

ഓശാന ഞായറിന് പള്ളിയിലെത്തുന്നവര്‍ക്ക് പുരോഹിതന്‍ കുരുത്തോലക്കണ്ണി നല്‍കുന്നു. കുര്‍ബാന കൈക്കൊള്ളുന്നത് കൈയില്‍ കുരുത്തോലയേന്തിയാണ്. ഹോസാനാ എന്നാലോപിച്ചുകൊണ്ട് പള്ളിപ്രദക്ഷിണവും നടക്കുന്നു.

വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു. ആഷ് വെന്നസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കാണിച്ച് ചാരമാക്കുന്നു. ആ ചാരം നെറ്റിയിലണിയുന്നു.

വലിയ ബുധനാഴ്ച ദിവസം യൂദാസിന്‍റെ വഞ്ചനയെയും മറിയത്തിന്‍റെ സ്നേഹത്തെയും ക്രിസ്ത്യാനികള്‍ അനുസ്മരിക്കുന്നു.യേശുവിന്‍റെ അവസാനത്തെ അത്താഴ ത്തിനു തലേ ദിവസമാണ് മറിയം യേശുദേവനെ കണ്ട് കാല്‍ കഴുകിക്കുന്നതും യൂദാസ് അതുകണ്ട് ചൊടിക്കുന്നതും. 30 കാശുവങ്ങി യേശുവിനെ ഒറ്റിക്കൊടുക്കാല്‍ അവസരം നോക്കിയിരിക്കുകയായിരുന്നു യൂദാസ് അപ്പോള്‍

ബേഥനിയായിലെ കുഷ്ഠരോഗിയായ ശിമയോന്‍റെ വീട്ടില്‍ യേശു അത്താഴം കഴിക്കുകയായിരുന്നു. അപ്പോള്‍ നടന്നകാര്യം യോഹന്നാന്‍റെ സുവിശേഷത്തില്‍ വിവരിക്കുന്നത് ഇങ്ങനെയണ്

മറിയം കുപ്പി നാര്‍ദീന്‍പരിമള തൈലം എടുത്തു യേശുവിന്‍റെ പാദങ്ങളില്‍ പൂശി സ്വന്തം തലമുടി കൊണ്ടു തുടച്ചു. ഇതുകണ്ട യൂദാസ് മറിയത്തോറ്റ് ചോദിച്ചു നീ എന്തുകൊണ്ട് ഈ വിലയേറിയ ഈ പരിമള തൈലം മുന്നൂറു ദെനാറായ്ക്കു വിറ്റ് പാവപ്പെട്ടവര്‍ക്കു കൊടുത്തില്ല?....

അപ്പോള്‍ യേശു പറഞ്ഞു: " അവള്‍ ഇത് എന്‍റെ ശവസംസ്കാരത്തിനായി സൂക്ഷിച്ചിരുന്നതാണ്.അവളെ തടയേണ്ട ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്. ഞാനോ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരി ക്കുകയില്ല.

യേശുവിനെ ഒറ്റിക്കൊടുക്കാമെന്നു പുരോഹിതരുമായി യൂദാസ് കരാറുണ്ടാക്കിയത് പെസഹായുടെ തൊട്ടു തലേന്നായിത്ധന്നു.അതായത് വലിയ ബുധനാഴ്ച.'

പിറ്റേന്ന് ഗുരുവിനെ 30 വെള്ളിക്കാശിന് യൂദാസ് ഒറ്റിക്കൊടുത്തു.മറിയത്തിന്‍റെ സ്നേഹാദരങ്ങളുമ്ം യൂദാസിന്‍റെ വഞ്ചനയും വലിയ ബുധന്‍റെ ഓര്‍മ്മപ്പെടുത്തലുകളാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :