ചിക്കന്‍ റോള്‍

FILEFILE
ചിക്കന്‍ സര്‍വ്വ സമ്മതമായ ആഹാരമായി മാറിക്കഴിഞ്ഞു. ചൈനീസ് ചിക്കന്‍ റോളിനെ കുറിച്ച് ചിക്കന്‍റെ ആരാധകര്‍ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ ചൈനീസ് ചിക്കന്‍ റോള്‍ ഉണ്ടാക്കുന്ന വിധം പഠിക്കാം,

ചേര്‍ക്കേണ്ടവ

ചിക്കന്‍ - ഏകദേശം ഒരു കി.ഗ്രാം
മൈദ - ചിക്കന്‍റെ തൂക്കത്തിന് ഇരട്ടി
സവാള- 500 ഗ്രാം
ഉരുളക്കിഴങ്ങ്- 500 ഗ്രാം
പച്ചമുളക് -100
സോയസോസ്- 100 എം എല്‍
ചില്ലി സോസ്- 50 എം എല്‍
ക്യാപ്സിക്കം- 300 ഗ്രാം
സെലറി- 100 ഗ്രാം
വെളിച്ചെണ്ണ, ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ഒരു പിടി

ഉണ്ടാക്കേണ്ട വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി എല്ലില്ലാതെ തീരെ ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, ക്യാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വഴറ്റി എടുക്കണം. ഇതില്‍ വെള്ളം ചേര്‍ത്ത് ഇറച്ചികഷണങ്ങള്‍ ഇട്ട് നല്ലവണ്ണം വേവിക്കണം.

ഇറച്ചി വെന്ത് കഴിയുമ്പോള്‍, മല്ലിയില, സോസുകള്‍, സെല്ലറി ഇവ ചേര്‍ത്ത് വാങ്ങാം.

PRATHAPA CHANDRAN|
കുറച്ച് മൈദ വെള്ളം ചേര്‍ത്ത് കുഴമ്പാക്കി വയ്ക്കണം. ബാക്കി മൈദ ഉപയോഗിച്ച് ചപ്പാത്തി ചുട്ടെടുക്കുക. അധികം വേവ് വേണ്ട. ഈ ചപ്പാത്തിയില്‍ വേവിച്ചെടുത്ത മിശ്രിതം വച്ച് റോളാക്കുക. റോളിന്‍റെ രണ്ടറ്റവും മൈദ കുഴമ്പ് വച്ച് ഒട്ടിക്കണം. ഇത് ഓരോന്നായി വെളിച്ചെണ്ണയില്‍ വറുത്ത് കോരുക. ഇപ്പോള്‍ ചൈനീസ് ചിക്കന്‍ റോള്‍ റഡി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :