ഗോബി മഞ്ചൂരിയന്‍

WEBDUNIA|
േനഗോബി മഞ്ചൂരിയന്‍

ആവശ്യമുള്ളവ :

കോളിഫ്ളവര്‍ -1
സവാള -1
വെളുത്തുള്ളി - 4/5 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
കുരുമുളകുപൊടി - ഏകദേശം ഒരു ടീസ്പൂണ്‍
സ്പ്രിംഗ് ഒണിയന്‍ - ഒരു തണ്ട്
സെലറി - ഒരു തണ്ട്
കോണ്‍ഫ്ളവര്‍ - ഒരു ടേബിള്‍ സ്പൂണ്‍
സോയാസോസ് - രണ്ട് ടേബിള്‍ സ്പൂണ്‍
അജ-ിനോമോട്ടോ - അര ടീസ്പൂണ്‍(വേണമെങ്കില്‍ ഇത് ഒഴിവാക്കാം )
വിനിഗര്‍ - ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍
മൈദ - 4-5 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - ഒരു നുള്ള്
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ആദ്യം കോളിഫ്ളവര്‍ ചെറുതായി മുറിക്കുക. 4-5 ടേബിള്‍ സ്പൂണ്‍ മൈദ, ഒരു നുള്ള് ബേക്കിംഗ് പൗഡര്‍, ഒരു നുള്ള് ഉപ്പ്, അര ടേബിള്‍ സ്പൂണ്‍ സോയാസോസ്, കുറച്ചു വെള്ളം എന്നിവ ചേര്‍ത്ത് കോളിഫ്ളവര്‍ കുഴയ്ക്കുക.

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. തീ ചെറുതാക്കി അഡ്ജ-സ്റ്റ് ചെയ്തു വയ്ക്കുക. നല്ല ചൂടായ എണ്ണയില്‍ കുഴച്ചുവച്ചിരിക്കുന്ന കോളിഫ്ളവര്‍ വറുത്ത് കോരുക.

ഒരു കപ്പ് വെള്ളത്തില്‍ സോയാസോസ്, വിനിഗര്‍, അജ-ിനോമോട്ടോ, കുരുമുളകുപൊടി, കോണ്‍ഫ്ളവര്‍, പഞ്ചസാര എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വയ്ക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി, സെലറി, സ്പ്രിംഗ് ഒണിയന്‍ എന്നിവയും ചെറുതായി അരിഞ്ഞ്, മറ്റൊരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കിയതില്‍ വഴറ്റുക.

സോയാസോസും വിനിഗറും ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതവും, വറുത്തുകോരിയ കോളിഫ്ളവറും സ്പ്രിംഗ് ഒണിയന്‍, സെലറി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. മിശ്രിതം കുറുകുമ്പോള്‍ ചെറുചൂടോടുകൂടി ഉപയോഗിക്കാ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :