ചിക്കന്‍ ലോഫ്

WDWD
ചിക്കന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഉള്ള ഒരു നൂതന വിഭവമാണ് ചിക്കന്‍ ലോഫ്. ബ്രഡും ചിക്കനും മുഖ്യമായി ഉപയോഗിക്കുന്ന ഈ ഭക്ഷണം എല്ലാവര്‍ക്കും ഇഷ്ടമാവുമെന്ന് ഉറപ്പ്.

ചേര്‍ക്കേണ്ടവ

ചിക്കന്‍- 1 കിലോഗ്രാം
സവാള- 500 ഗ്രാം
ബ്രഡ്- ഒരു പാക്ക്
ഇഞ്ചി-ഒരു കഷണം
വെള്ളുള്ളി- ആവശ്യത്തിന്
പച്ചമുളക്-4 എണ്ണം
മഞ്ഞള്‍പ്പൊടി-മൂന്ന് സ്പൂണ്‍
മസാല-രണ്ട് സ്പൂണ്‍
പാല്‍-1കപ്പ്
മുട്ട-4 എണ്ണം
വെണ്ണ- ആവശ്യത്തിന്
ഉപ്പ്-പാകത്തിന്
മല്ലിയില-ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം

PRATHAPA CHANDRAN|
കോഴി കഷണങ്ങളാക്കി വേവിച്ച് ചതച്ച് എടുക്കുക. സവാള, പച്ചമുളക്, ഇഞ്ചി, വെള്ളുള്ളി എന്നിവ എണ്ണയില്‍ വഴറ്റി എടുക്കണം. മസാലപ്പൊടി മഞ്ഞള്‍പ്പൊടി, മല്ലിയില എന്നിവയും കോഴിക്കഷണങ്ങളുമായി ചേര്‍ക്കുക. രണ്ട് കൂട്ടുകളും നന്നായി ഇളക്കി യോജിപ്പിക്കണം. ബ്രഡ് അരികുക് കളഞ്ഞാണ് ഉപയോഗിക്കേണ്ടത്. ബേക്കിംഗ് ട്രേയില്‍ വെണ്ണ പുരട്ടിയ ശേഷം ബ്രഡ് കഷണങ്ങള്‍ നിരത്തി അതിനു മേല്‍ നേരത്തെ തയ്യാറാക്കിയ കൂട്ടുകളുടെ മിശ്രിതം നിരത്തണം. ഇതിനു മുകളില്‍ വീണ്ടും ബ്രഡ് നിരത്തണം. ഇനി ഇതിനെല്ലാം മുകളില്‍ മുട്ട്യും പാലും ചേര്‍ത്ത മിശ്രിതം ഒഴിച്ച് ബേക്ക് ചെയ്താല്‍ ചിക്കന്‍ ലോഫ് റഡി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :