ചെന്നിത്തലയ്ക്ക് തിളങ്ങാനാകില്ല

WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (18:25 IST)
കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ കാലമാണ്. രാഷ്‌ട്രീയ രംഗത്ത് മേല്‍ക്കോയ്മ നേടാന്‍ ആഗ്രഹിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം വിപരീത ഫലം ഉണ്ടാക്കും. പല സ്ഥാനമാനങ്ങളും ത്യജിച്ചതില്‍ പിന്നീട് ദുഃഖിക്കും. വിശ്വസ്തര്‍ പോലും അവശ്യ സമയത്ത് സഹായിക്കില്ല.

ചെയ്യുന്ന പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. എതിരാളികളുടെ പരിഹാസത്തിന് പാത്രമാകും. കുടുംബ ജീവിതത്തില്‍ സമാധാനം കൈവരും. കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ എടുത്തു ചാടുന്ന സ്വഭാവം മൂലം സ്വയം അവഹേളിതനാകും.

ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടങ്ങള്‍ ഉണ്ടായേക്കാം. മാനസികമായി തളര്‍ന്നേക്കാമെങ്കിലും ഇത് മറികടക്കും. മികച്ച ക്ഷമാശീലം പ്രകടമാക്കും. ഒപ്പമുള്ളവരെ വിശ്വസിക്കുന്നത് രാഷ്‌ട്രീയപരമായും വ്യക്തിപരമായും ദോഷം ചെയ്യും. മറ്റുള്ളവരുടെ എതിര്‍പ്പ് വകവയ്ക്കാ‍തെ ചിലതു ചെയ്തു തീര്‍ക്കും. മുന്‍‌കാല പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :