കേരളത്തിന്‍റെ സ്വന്തം ചിത്ര

KS Chithra
FILEFILE
കെ.എസ്.ചിത്ര കേരളത്തിന്‍റെ സ്വന്തം( കെ എസ്) ചിത്രയാണ് ;മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്

.മാധുര്യമൂറുന്ന സ്വരത്തില്‍ പതിനായിരക്കണക്കണക്കിന് ഗാനങ്ങള്‍ ചിത്ര മലയാളത്തിന് നല്കിക്കഴിഞ്ഞു.മലയാളത്തിന്‍റെ ഈ വാനമ്പാടി ഇന്ത്യയിലെ ഇതര ഭാഷകളിലും പ്രിയങ്കരിയാണ്.

ചിത്രയുടെ ജന്മദിനമാണ് ഇന്ന്‌

1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍നായരുടെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്‍റെ മേല്‍നോട്ടത്തില്‍ സംഗീതം അഭ്യസിച്ചു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ ശിഷ്യയായി.

എം.ജി രാധാകൃഷ്ണന്‍റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ "ചെല്ലം ചെല്ലം' എന്ന ഗാനം പാടി. ഒരു വര്‍ഷത്തിനുശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്.

പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്‍റെ നഷ്ടം. .രാധാകൃഷ്ണന്‍റെതന്നെ സംഗീതസംവിധാനത്തില്‍ അരുന്ധതിയുമൊത്ത് പാടിയ "അരികിലോ അകലെയോ' എന്ന ഗാനം.

ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം നടത്തിയ സംഗീതപരിപാടികള്‍ ചിത്രക്കു സഹായകമായി.തമിഴ് ചലച്ചിത്രസംഗീതസംവിധായകന്‍ ഇളയരാജ "നീ താനേ അന്നക്കുയില്‍' എന്ന ചിത്രത്തില്‍ അവസരം നല്കി.

അതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര ശ്രദ്ധേയയായി. ഇതുവരെ എല്ലാ ഭാഷകളിലുമായി പതിനായിരത്തോളം ഗാനങ്ങള്‍ പാടി.

1985, 86, 87, 88, 89, 90, 91, 92, 93, 94, 95, 99 വര്‍ഷങ്ങളിലെ സംസ്ഥാന അവാര്‍ഡുകളും 1985 (സിന്ധുഭൈരവി), 86 (നഖക്ഷതങ്ങള്‍), 88 (വൈശാലി), 96 (മിന്‍സാരക്കനവ്), 97 (വിരാസത്ത്) വര്‍ഷങ്ങളിലെ ദേശീയ പുരസ്കാരങ്ങളും ചിത്ര കരസ്ഥമാക്കി.

കൂടാതെ 1989 ലെ തമിഴ്നാട് സംസ്ഥാന അവാര്‍ഡും 90 ലെ ആന്ധ്രപ്രദേശിലെ നന്ദി അവാര്‍ഡും 1989, 90കളില്‍ ഭാരതീയ സംഗീതത്തിനുവേണ്ടിയുള്ള മലേഷ്യാ ഗവണ്‍മെന്‍റിന്‍റെ "ഗമ്മാ' പുരസ്കാരങ്ങളും നേടി.

T SASI MOHAN|
വിവാഹിതയാണ്.ഒരു മകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :