ഐശ്വര്യയ്ക്ക് ഉദരക്ഷയം; ബച്ചന്‍ കുടുംബം ആശങ്കയില്‍

WEBDUNIA|
IFM
ഐശ്വര്യാ റായ്ക്കു വേണ്ടി അമിതാഭ് ബച്ചന്‍റെ കുടുംബവും ബോളിവുഡും ഒന്നാകെ പ്രാര്‍ത്ഥനയിലാണ്. കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആഷിന് ഉദരക്ഷയ(സ്റ്റൊമക് ടിബി)മാണെന്ന് സ്ഥിരീകരിച്ചതായി സൂചന. ആശുപത്രിയിലായിരുന്ന ഐശ്വര്യ ഇപ്പോള്‍ മുത്തശ്ശിയെ കാണുന്നതിനായി അഭിഷേകിനൊപ്പം യാത്ര പോയിരിക്കുകയാണ്.

ആഷ് ഗര്‍ഭം ധരിക്കാത്തതിന് കാരണം ഉദരക്ഷയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബച്ചന്‍ കുടുംബം കടുത്ത ആശങ്കയിലാണത്രേ. ഐശ്വര്യയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുന്നത് അമിതാഭ് ബച്ചനെയും അഭിഷേകിനെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

37കാരിയായ ഐശ്വര്യയുടെ ഗര്‍ഭധാരണം വൈകുന്നത് കൂടുതല്‍ ‘റിസ്ക്’ ആണെന്നാണ് ഡോക്ടര്‍മാരുടെയും അഭിപ്രായം. എന്നാല്‍ ആഷ് നല്ല ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും അതിനു ശേഷം കുട്ടികള്‍ മതിയെന്നുമാണ് ബച്ചന്‍ കുടുംബം അഭിപ്രായപ്പെടുന്നത്.

“കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ഉണ്ടാകട്ടെ” എന്നാണത്രേ അമിതാബ് ബച്ചന്‍റെ പ്രതികരണം. എങ്കിലും പേരക്കുട്ടിയെ വേണമെന്ന് ബിഗ്ബിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. ഐശ്വര്യ റായ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :