എലിസബത് ടൈലര്‍: നിത്യഹരിത നായിക

WEBDUNIA|
എലിസബത്ത് ടൈലര്‍:- വയലറ്റ് കണ്ണുകളും കറുകറുത്ത തലമുടിയുമുള്ള ഹോളിവുഡിലെ സൗന്ദര്യധാമം. ലോകത്തിലെ അതിസുന്ദരിമാരിലെ ഒരാളായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇവര്‍ അഭിനയ നൈപുണ്യം കൊണ്ട് ലോകജനതയുടെ മുഴുവന്‍ ആദരവും പിടിച്ചുപറ്റിയിട്ടുണ്ട്.

1932 ഫെബ്രുവരി 27 ന് ഇംഗ്ലണ്ടില്‍ ആയിരുന്നു ടെയ്ലറുടെ ജ-നനം.

ഫ്രാന്‍സിസ് ലെന്‍ ടടൈലറുടേയും സാറാ വയലാ വാംബ്രോഡ്റ്റിന്‍റെയും മകളായിട്ടാണ് ടൈലര്‍: ലണ്ടനിലെ ഹാംപ്സ്റ്റെഡില്‍ ജ-നിച്ചത്. ടെയ്ലറുടെ അമ്മ ഒരു മുന്‍കാല നടിയായിരുന്നു. സാറാ സോതേണ്‍ എന്നായിരുന്നു കലാരംഗത്ത് അവരുടെ പേര്.

മൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ ടൈലര്‍ക്ക് ബാലെ പോലുള്ള കലാരൂപങ്ങളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഇംഗ്ളണ്ട് ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് യുദ്ധകെടുതിയില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി ടൈലരും കുടുംബവും അമേരിക്കയിലേക്ക് പോയി. കാലിഫോര്‍ണിയായിലെ ലോസ് ഏഞ്ചലസ്സിലാണ് അവര്‍ താമസം തുടങ്ങിയത്.

ഒന്‍പതാം വയസ്സിലാണ് ആദ്യമായി ടൈലര്‍: ഒരു ചലച്ചിത്രത്തില്‍ അഭിനയിച്ചത്. തുടര്‍ന്ന് മെട്രോ-ഗോള്‍ വൈന്‍-മെയര്‍ സ്റ്റുഡിയോയുടെ ലെസ്സ് കം ഹോം എന്ന ചിത്രത്തില്‍ അഭിനയിച്ചു. വളരെയേറെ ജ-നശ്രദ്ധ ആകര്‍ഷിച്ച ചിത്രമായിരുന്നു അത്.

1944 ലെ നാഷണല്‍ വെല്‍വറ്റ് എന്ന ചിത്രത്തിലൂടെയാണ് പ്രാധാന്യമുള്ള ബാലതാരത്തിന്‍റെ പദവിയിലേക്ക് ടെയ്ലര്‍ ഉയര്‍ന്നത്. വളരെയധികം ഹിറ്റായിമാറിയ നാഷണല്‍ വെല്‍വറ്റ് നാല്‍പത് ലക്ഷം ഡോളറാണ് കളക്ഷന്‍ നേടിയത്.

ടെയ്ലര്‍ 1960 ലും 1966 ലും നല്ലനായികയ്ക്കുള്ള അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. ബട്ടര്‍ ഫീല്‍ഡ് 8 (1960), ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജ-ിനിയ വുള്‍ഫ് (1966) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചതിനായിരുന്നു അത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :